സഹകാർ ഭാരതി താലൂക്ക് സമ്മേളനം

Wednesday 05 June 2024 12:09 AM IST
സഹകാർ ഭാരതി താലൂക്ക് സമ്മേളനം കെ.ആർ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: സഹകാർ ഭാരതി താലൂക്ക് സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ആർ കണ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്കിലെ സഹകരണസംഘം പ്രസിഡന്റുമാരെ ആദരിച്ചു. എസ് എസ് എൽ സിയിൽ ഫുൾ എ പ്ലസ് വാങ്ങിയ മെമ്പർമാരുടെ മക്കളെ അനുമോദിച്ചു .താലൂക്ക് പ്രസിഡന്റ് ജിഷ്ണു.ആർ അദ്ധ്യക്ഷത വഹിച്ചു . എൻ.സദാനന്ദൻ, എം.കുഞ്ഞപ്പു, കെ.സുബ്രഹ്മണ്യൻ, എൻ.ആർ പ്രതാപൻ, പ്രയാഗ് ടി , പി.രമേശ് ബാബു, ബാബുരാജ് പി.കെ രഗീഷ് തറയിൽ, പ്രജിത പ്രസംഗിച്ചു. ഭാരവാഹികൾ: ജിഷ്ണു.ജെ (പ്രസിഡന്റ്), പ്രബീർ കുമാർ.പി, രാജീവ് ( വൈസ് പ്രസിഡന്റുമാർ) രഗീഷ് തറയിൽ (സെക്രട്ടറി) , സഹദേവൻ , നിഷ കെ.സി (ജോ.സെക്രട്ടറി).

Advertisement
Advertisement