പരാജയ കാരണം പഠിക്കും:ചാഴികാടൻ

Wednesday 05 June 2024 12:04 AM IST

കോട്ടയം: കോട്ടയം മണ്ഡലത്തിലെ പരാജയകാരണം പഠിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിന്റെ വികസനത്തിനായി പരമാവധി പ്രവർത്തിച്ചു.ജനങ്ങളാണ് തിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കുന്നത്. ജനവിധി അംഗീകരിക്കുന്നു. എവിടെയാണ് വോട്ട് ചോർന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement