കണ്ണൂരിലും യു.ഡി.എഫ്. തരംഗമെന്ന് എം.വി. ജയരാജൻ 

Tuesday 04 June 2024 10:39 PM IST

കണ്ണൂർ: തിരഞ്ഞെടുപ്പ് ജനവിധി അംഗീകരിക്കുന്നുവെന്നും കേരളത്തിലാകെയുണ്ടായ യു.ഡി.എഫ്. അനുകൂല ജനവിധിയുടെ ഭാഗമാണ് കണ്ണൂരിലെ യു.ഡി.എഫ്. വിജയമെന്നും എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും സി.പി.എം. ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജൻ പറഞ്ഞു.വിശദമായ പരിശോധനയും വിലയിരുത്തലും പാർട്ടി പിന്നീട് നടത്തും. പ്രാഥമികമായി പരിശോധിച്ചപ്പോൾ കണ്ണൂരിലെ വിവിധ സ്ഥലങ്ങളിലെ വോട്ടിംഗ് പാറ്റേൺ ഒരേ രീതിയിലാണുണ്ടായിരിക്കുന്നതായാണ് മനസ്സിലായത്. അതുകൊണ്ടു തന്നെ ജനവിധി അംഗീകരിച്ചുകൊണ്ട് ജനങ്ങൾക്കിടയിലുള്ള സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങൾ വീണ്ടും ശക്തമായി മുന്നോട്ടുകൊണ്ടുപോകും. 2019ലെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് നടത്തിയ അതിജീവന പ്രക്രിയയിലൂടെയാണ് തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താൻ സാധിച്ചത്.
ജനാധിപത്യം സംരക്ഷിക്കപ്പെടാൻ ദേശീയ വ്യപകമായി ആഗ്രഹിക്കുന്നുവെന്നതാണ് ഇന്ത്യാമുന്നണിയുടെ നേട്ടം വ്യക്തമാക്കുന്നതെന്നും എം.വി. ജയരാജൻ പറഞ്ഞു.

Advertisement
Advertisement