നി​യ​മ​വി​രു​ദ്ധ​മാ​യി​ ​ക​ര​വ​ലി​,​ ബോ​ട്ട് ​പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ​ എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ ​

Wednesday 05 June 2024 1:52 AM IST

വൈ​പ്പി​ൻ​:​ ​തീ​ര​ത്തു​നി​ന്ന് 20​മീ​റ്റ​ർ​ ​ആ​ഴ​പ​രി​ധി​വ​രെ​ ​പ​ര​മ്പ​രാ​ഗ​ത​ ​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ൾ​ക്ക് ​മാ​ത്ര​മേ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്താ​വൂ​ ​എ​ന്ന​ ​നി​യ​മ​വും​ 20​ ​മീ​റ്റ​ർ​ ​നീ​ള​വും​ 250​ ​എ​ച്ച്.​പി​യി​ൽ​ ​കൂ​ടു​ത​ൽ​ ​കു​തി​ര​ശ​ക്തി​യു​ള്ള​തു​മാ​യ​ ​യാ​ന​ങ്ങ​ൾ​ 12​ ​നോ​ട്ടി​ക്ക​ൽ​ ​മൈ​ലി​നു​ള്ളി​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്ത​രു​തെ​ന്ന​ ​നി​യ​മ​വും​ ​ലം​ഘി​ച്ച് ​തീ​ര​ത്തോ​ട് ​ചേ​ർ​ന്ന് ​ട്രോ​ളിം​ഗ് ​ന​ട​ത്തി​യ​ ​യ​ന്ത്ര​വ​ത്കൃ​ത​ ​മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ​ഫി​ഷ​റീ​സ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു.
ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ൽ​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത് ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്തു​ന്ന​ ​കൃ​പ​മോ​ൾ​ ​എ​ന്ന​ ​ബോ​ട്ടാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​വൈ​പ്പി​ൻ​ ​ഫി​ഷ​റീ​സ് ​സ്റ്റേ​ഷ​ൻ​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​ ​പി.​ ​അ​നീ​ഷി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മ​റൈ​ൻ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഒ​ഫ് ​ഗാ​ർ​ഡ്സ് ​മ​ഞ്ജി​ത് ​ലാ​ൽ,​ ​ഷൈ​ബി​ൻ,​ ​സീ​ ​റ​സ്‌​ക്യൂ​ ​ഗാ​ർ​ഡു​മാ​രാ​യ​ ​സു​രാ​ജ്,​ ​ജി​പ്‌​സ​ൺ​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​സം​ഘ​മാ​ണ് ​ബോ​ട്ട് ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​ത്.
എ​റ​ണാ​കു​ളം​ ​ഫി​ഷ​റീ​സ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ ​ബെ​ൻ​സ​ൺ​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ ​പി​ഴ​യും​ ​മ​ത്സ്യ​ലേ​ല​വും​ ​ഉ​ൾ​പ്പ​ടെ​ 2,01,100​ ​രൂ​പ​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​അ​ട​പ്പി​ച്ചു.

Advertisement
Advertisement