ബി.ജെ.പിയുടെ ജയം മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രൻ

Wednesday 05 June 2024 1:16 AM IST

തിരുവനന്തപുരം: നിയമസഭാ തിര‌ഞ്ഞെടുപ്പിൽ നേമത്ത് പരാജയപ്പെട്ടപ്പോൾ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണ് തൃശൂരിലെ വിജയമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
സി.എ.എയുടെ പേരിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയാണ് കോൺഗ്രസിന് ഇത്രയും വലിയവിജയം നേടിക്കൊടുത്തത്. പിണറായിക്ക് വരമ്പത്ത് തന്നെ കൂലി കിട്ടി. തൃശൂരിലെ ജയം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertisement
Advertisement