ആന്ധ്രയിൽ തകർന്ന് ജഗൻ മുഖ്യമന്ത്രിയാകാൻ നായിഡു

Wednesday 05 June 2024 2:35 AM IST

വിജയവാഡ: ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ്. ടി.ഡി.പി, ജനസേന പാർട്ടി, ബി.ജെ.പി എന്നിവയുൾപ്പെട്ട എൻ.ഡി.എ സഖ്യം 175ൽ 162സീറ്റുകൾ നേടി സംസ്ഥാന ചരിത്രത്തിലെ വലിയ വിജയം നേടി. 175 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിച്ച വൈ.എസ്.ആർ.സി.പി 13 സീറ്റുകളിൽ ഒതുങ്ങി. 'ഇന്ത്യ" മുന്നണിക്ക് നിയമസഭയിലും ലോക്‌സഭയിലും സീറ്റൊന്നും നേടാനായില്ല. പി.സി.സി അദ്ധ്യക്ഷ വൈ.എസ്.ശർമ്മിള കടപ്പയിൽ തോറ്റു. 133 സീറ്റുകളിൽ വിജയിച്ച ടി.ഡി.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ജൂൺ ഒമ്പതിന് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടി.ഡി.പി അറിയിച്ചു. പ്രചാരണത്തിനിടെ താൻ അധികാരമേൽക്കുമെന്ന് ജഗൻ മോഹൻ പ്രഖ്യാപിച്ച ദിവസമാണിത്. വിജയവാഡയിലെ ടി.ഡി.പി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എൻ.ഡി.എ 120 സീറ്റുകൾ വരെ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം.

ജഗനെ ബാധിച്ചത്

1. മുസ്ലിം സമുദായത്തിന് നൽകിയ നാല് ശതമാനം പ്രത്യേക സംവരണം ഒ.ബി.സിയിലെ കാപ്പു സമുദായവും ഉന്നയിച്ചുവെങ്കിലും നിഷേധിച്ചു. ഇതോടെ 18 ശതമാനം വരുന്ന കാപ്പു സമുദായം എൻ.ഡി.എയ്ക്കൊപ്പം നിലകൊണ്ടു

2. മതപരിവർത്തനത്തെ മുഖ്യമന്ത്രി തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം

3. തൊഴിലില്ലായ്മ വർദ്ധിച്ചതും കർഷക പ്രതിഷേധവും

4. ടി.ഡി.പിക്കൊപ്പം ബി.ജെ.പിയും പവൻ കല്യാണിന്റെ ജനസേനയും ചേർന്നത്

5. ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ കഴിഞ്ഞ സെപ്തംബറിൽ അറസ്റ്റു ചെയ്ത രീതി നായിഡുവിനു അനുകൂലമായി

6. ജഗൻ 14 സിറ്റിംഗ് എം.പിമാരെയും 37 എം.എൽ.എമാരെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്

കിം​ഗ് ​മേ​ക്ക​റാ​കാൻ

ആ​ന്ധ്ര​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ഉ​ജ്ജ്വ​ല​ ​വി​ജ​യ​ത്തി​നൊ​പ്പം​ ​എ​ൻ.​ഡി.​എ​ 16​ ​ലോ​ക്‌​സ​ഭാ​ ​സീ​റ്റു​ക​ൾ​ ​കൂ​ടി​ ​നേ​ടി​യ​തോ​ടെ​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​ ​ദേ​ശീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​കിം​ഗ് ​മേ​ക്ക​റാ​കു​മെ​ന്ന് ​ഉ​റ​പ്പാ​യി.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ആ​റു​ ​മാ​സം​ ​മു​മ്പ് ​മാ​ത്രം​ ​എ​ൻ.​ഡി.​എ​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ടി.​ഡി.​പി​ക്ക് ​ആ​ന്ധ്ര​യി​ൽ​ ​ഒ​റ്റ​യ്ക്ക് ​ഭ​രി​ക്കാ​നു​ള്ള​ ​ഭൂ​രി​പ​ക്ഷ​മു​ണ്ട്.​ ​കേ​ന്ദ്ര​ത്തി​ൽ​ ​ബി.​ജെ.​പി​ക്ക് ​ഒ​റ്റ​യ്ക്ക് ​ഭ​രി​ക്കാ​നു​ള്ള​ ​ഭൂ​രി​പ​ക്ഷ​മാ​യി​ട്ടു​മി​ല്ല.​ ​നി​ല​വി​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​എ​ൻ.​ഡി.​എ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ര​ണ്ടാ​ത്തെ​ ​പാ​ർ​ട്ടി​യാ​ണ് ​ടി.​ഡി.​പി.​ ​അ​തു​കൊ​ണ്ട് ​ടി.​ഡി.​പി​യെ​ ​ഒ​പ്പം​ ​നി​റു​ത്താ​ൻ​ ​ബി.​ജെ.​പി​ക്ക് ​വി​ട്ടു​വീ​ഴ്ച​ക​ൾ​ ​ചെ​യ്യേ​ണ്ടി​ ​വ​രും.​ ​എ​ൻ.​ഡി.​എ​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​നം​ ​നാ​യി​ഡു​വി​ന് ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​ബി.​ജെ.​പി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​ആ​ന്ധ്ര​യി​ൽ​ ​ആ​റി​ട​ത്ത് ​മ​ത്സ​രി​ച്ച​ ​ബി.​ജെ.​പി​ ​മൂ​ന്നി​ട​ത്ത് ​വി​ജ​യി​ച്ചു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ദ​ഗു​പ​തി​ ​പു​രേ​ന്ദേ​ശ്വ​രി​ 2.35​ ​ല​ക്ഷ​ത്തി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​വി​ജ​യി​ച്ച​ത്.​ ​ടി.​ഡി.​പി​യെ​ ​എ​ൻ.​ഡി.​എ​യി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ ​സൂ​പ്പ​ർ​താ​രം​ ​പ​വ​ൻ​ ​ക​ല്യാ​ണി​ന്റെ​ ​ജ​ന​സേ​ന​ ​പാ​ർ​ട്ടി​ക്ക് ​നാ​ലു​ ​സീ​റ്രു​ക​ളു​ണ്ട്.
ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ഇ​ട​തു​പാ​ർ​ട്ടി​ക​ളെ​ ​ഒ​പ്പം​ ​കൂ​ട്ടി​യാ​ണ് ​പ​വ​ൻ​ ​മ​ത്സ​രി​ച്ച​ത്.​ ​ജ​ന​സേ​ന​യി​ൽ​ ​നി​ന്ന് ​നി​യ​മ​സ​ഭ​യി​ൽ​ ​എ​ത്തി​യ​ത് ​പ​വ​ൻ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​സ​ഖ്യ​ത്തി​ലാ​യ​തോ​ടെ​ ​നേ​ട്ടം​ 21​ ​സീ​റ്റാ​യി.

ബി.​ആ​ർ.​എ​സ് ​വ​ട്ട​ ​പൂ​ജ്യം;
തെ​ല​ങ്കാ​ന​യി​ൽ​ ​ബി.​ജെ.​പി​യും
കോ​ൺ​ഗ്ര​സും​ ​ഒ​പ്പ​ത്തി​നൊ​പ്പം

​തെ​ല​ങ്കാ​ന​ ​സം​സ്ഥാ​ന​ത്തി​നു​ ​വേ​ണ്ടി​ ​പ്ര​ക്ഷോ​ഭം​ ​ന​യി​ക്കു​ക​യും​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ടു​ ​ത​വ​ണ​ ​സം​സ്ഥാ​ന​ ​ഭ​രി​ക്കു​ക​യും​ ​ചെ​യ്ത​ ​കെ.​ച​ന്ദ്ര​ശേ​ഖ​ര​ ​റാ​വു​വി​ന്റെ​ ​ബി.​ആ​ർ.​എ​സ് ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ക​ർ​ന്നു​ ​ത​രി​പ്പ​ണ​മാ​യി.​ ​ആ​കെ​യു​ള്ള​ 17​സീ​റ്റു​ക​ളി​ൽ​ 8​ ​സീ​റ്രു​ക​ൾ​ ​വീ​തം​ ​ബി.​ജെ.​പി​യും​ ​കോ​ൺ​ഗ്ര​സും​ ​നേ​ടു​ക​യും​ ​ഹൈ​ദ​രാ​ബാ​ദ് ​എ.​ഐ.​എം.​ഐ.​എം​ ​നി​ല​നി​റു​ത്തു​ക​യും​ ​ചെ​യ്ത​പ്പോ​ൾ​ ​ബി.​ആ​ർ.​എ​സി​ന്റെ​ ​നേ​ട്ടം​ ​വ​ട്ട​പ്പൂ​ജ്യ​മാ​യി.​ ​ന​വം​ബ​റി​ൽ​ ​ന​ട​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 119​ൽ​ 64​ ​സീ​റ്റ് ​നേ​ടി​ ​കോ​ൺ​ഗ്ര​സ് ​അ​ധി​കാ​രം​ ​പി​ടി​ച്ച​പ്പോ​ൾ​ 34​-ാം​ ​സീ​റ്റു​മാ​യി​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​യി​പ്പോ​യ​ ​ബി.​ആ​ർ.​എ​സ് ​ആ​റു​ ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​‌​ഞ്ഞെ​ട​പ്പ് ​കാ​ത്തു​ ​വ​ച്ച​ത് ​ക​ന​ത്ത​ ​ആ​ഘാ​ത​മാ​യി​രു​ന്നു.
നി​യ​മ​സ​ഭാ​ ​തി​ര​‌​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ​ഉ​യ​രാ​തി​രു​ന്ന​ ​ബി.​ജെ.​പി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സി​റ്റിം​ഗ് ​സീ​റ്റും​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ണ്ഡ​ല​വു​മാ​യ​ ​മ​ൽ​ക്കാ​ജ് ​ഗി​രി​ ​ഉ​ൾ​പ്പെ​ടെ​ ​നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​രേ​വ​ന്ത് ​റെ​ഡ്ഡി​ ​ജ​യി​ച്ച​ ​മ​ൽ​ക്കാ​ജ്ഗി​രി​യി​ൽ​ ​ബി.​ജെ.​പി​യി​ലെ​ ​ഏ​ട്ട​ല​ ​രാ​ജേ​ന്ദ​ർ​ ​വി​ജ​യി​ച്ചു.​ ​കേ​ന്ദ്ര​മ​ന്ത്രി​ ​കി​ഷ​ൻ​ ​റെ​ഡ്ഡി,​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ബ​ണ്ടി​ ​സ​ജ്ജ​യ്‌​കു​മാ​ർ​ ​തു​ട​ങ്ങി​യ​ ​ബി.​ജെ.​പി​ ​പ്ര​മു​ഖ​ർ​ ​വി​ജ​യി​ച്ചു.​ ​ന​ൽ​കൊ​ണ്ട​യി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ ​കെ.​ര​ഘു​വീ​റാ​ണ് ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ച​ത്-​ 5.59​ ​ല​ക്ഷം.

Advertisement
Advertisement