ഒറ്റ ദിവസം കൊണ്ട് വിലയിൽ ഇടിവ്, സ്വർണനിരക്കിൽ സംഭവിച്ച മാറ്റങ്ങളറിയാം

Wednesday 05 June 2024 11:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വ‌ർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,660 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 53,440 രൂപയായിരുന്നു.

അതേസമയം എറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,880 രൂപയായിരുന്നു. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,280 രൂപയാണെങ്കിലും ആഭരണം വാങ്ങുമ്പോൾ 58,000 രൂപ വരെ നൽകേണ്ട സാഹചര്യമാണുളളത്. പവന്റെ വിലയോടൊപ്പം ആഭരണത്തിന് പണിക്കൂലി,നികുതി,ഹാൾമാർക്കറ്റിംഗ് നിരക്കുകൾ എന്നിവയെല്ലാം നൽകേണ്ടിവരും. ശരാശരി അഞ്ച് ശതമാനമാണ് പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഒരു പവൻ സ്വർണത്തിന് നൽകേണ്ടി വരും. സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ വില 98.60 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 98,600 രൂപയുമാണ്.

കേരളത്തിലെ സ്വർണവിലയിൽ നേരിയ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും ആഗോള വിപണിയിൽ സ്വർണവില കുറയുകയാണ്. കഴിഞ്ഞ ഒരു ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 0.35 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.സ്വർണം ഔൺസിന് 2,337.57 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണ വിലയിൽ 0.6 ശതമാനം വർദ്ധനവുണ്ടായി.

Advertisement
Advertisement