അങ്കണവാടിയിൽ പ്രവേശനോത്സവം

Friday 07 June 2024 2:00 AM IST

എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു. 70ാം നമ്പർ
അങ്കണവാടിയിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത് അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ശിശു വികസന പദ്ധതി ഓഫീസർ പത്മലത ആർ മുഖ്യ സന്ദേശം നൽകി.ഐ.സി.ഡി.എസ് സൂപ്പർവൈസർ രജിത ആർ.കുമാർ, അധ്യാപികയായ ശോശാമ്മ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement