'അരുവിക്കായ് ഒരുമിക്കാം'

Friday 07 June 2024 2:10 AM IST

മുഹമ്മ: പരിസ്ഥിതി ദിത്തോടനുബന്ധിച്ച്,അരുവിയ്ക്കായ് ഒരുമിക്കാം പദ്ധതിയുടെ ഭാഗമായി പേരേത്തോട് ശുചീകരിച്ചു. 9, 10, 11 വാർഡുകളിലെ പ്രധാന തോടാണിത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ശുചീകരണം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ മറ്റ് മേഖലകളിലെ കാനകളും തോടുകളും ശുചിയാക്കുമെന്ന് സ്വപ്നാ ഷാബു പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ..ടി.റെജി, സെക്രട്ടറി പി. വി. വിനോദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എം. ചന്ദ്ര,ബ്‌ളോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്., ഡോ.ബി.ഗംഗ എന്നിവർ സംസാരിച്ചു .പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി വൃക്ഷത്തൈ നടീൽ ചടങ്ങും നടന്നു.

Advertisement
Advertisement