അമ്മയും കുഞ്ഞും ജില്ലാ ഗവ. സ്പെഷ്യാലിറ്റി ആശുപത്രി : ചിറ്റാറിൽ മണ്ണ് പരിശോധന തുടങ്ങി

Thursday 06 June 2024 11:55 PM IST

ചിറ്റാർ : സംസ്ഥാന സർക്കാർ ചിറ്റാറിൽ അനുവദിച്ച അമ്മയും കുഞ്ഞും ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന തുടങ്ങി. തിരുവനന്തപുരം സഹകരണ എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 കോടി രൂപ ചെലവിൽ മൂന്ന് ഘട്ടങ്ങളായാണ് നിർമ്മാണം. 2021ൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് ആശുപത്രിക്ക് അനുമതി ലഭിച്ചത്. പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യൻ സ്ഥലം സൗജന്യമായി വിട്ടുനൽകിയിരുന്നെങ്കിലും നടപടി ക്രമങ്ങൾ പാലിച്ച് ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറാൻ കാലതാമസമുണ്ടായി. ഇപ്പോൾ എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിക്കുകയും സർക്കാർ സാമ്പത്തിക അനുമതി നൽകുകയും ചെയ്തതോടെയാണ് പ്രാഥമിക ജോലികൾ തുടങ്ങിയത്. ചിറ്റാർ ജംഗ്ഷന് സമീപമാണ് ആശുപത്രി വരുന്നത്.സീതത്തോട്,ചി​റ്റാർ, തണ്ണിത്തോട് പ്രദേശങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത പ്രധാന വെല്ലുവിളിയാണ്. പ്രദേശവാസികൾ വിദഗ്ദ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകൾ താണ്ടണം. ആശുപത്രികളിലേക്കുള്ള ദൂരം കാരണം രോഗബാധിതർ ആശുപത്രിയിൽ എത്തും മുമ്പ് മരിക്കുന്ന സാഹചര്യമുണ്ട്. ആദിവാസി കോളനികളിലും രോഗം ബാധിച്ചുള്ള മരണവും, പ്രസവത്തോടനുബന്ധിച്ചുള്ള മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ള ചി​റ്റാറിൽ പുതിയ ആശുപത്രി വരുന്നത് വലിയ ആശ്വാസമാകും.ആദ്യഘട്ട നിർമ്മാണത്തിനായി ഏഴ് കോടിരൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭ്യമായതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.

ആദ്യഘട്ടത്തിൽ

ഗ്രൗണ്ട് ഫ്ളോറിൽ : കാഷ്വാലി​റ്റി, ഹെൽപ്പ് ഡെസ്‌ക്, ഗൈനക്ക് ഒ പി റൂമുകൾ, പീഡിയാട്രിക് ഒ. പി റൂമുകൾ , ഡോക്ടേഴ്‌സ് റൂമുകൾ, നഴ്‌സസ് റെസ്​റ്റിംഗ് റൂമുകൾ, ഫീഡിംഗ് റൂം, അനസ്‌തേഷ്യ മുറി, ഫാർമസി, ബൈസ്​റ്റാൻഡേഴ്‌സ് വെ്റ്റയിംഗ് ഏരിയ, ശുചിമുറികൾ.

ഒന്നാം നിലയിൽ : എമർജൻസി ഓപ്പറേഷൻ തിയേ​റ്റർ, അനസ്‌തേഷ്യ മുറി, സെ്റ്റപിക്ക് ലേബർ റൂം, ഒന്ന്, രണ്ട്, മൂന്ന് സ്​റ്റേജ് ലേബർ റൂമുകൾ, ഡോക്ടേഴ്‌സ് റൂമുകൾ, ഓപ്പറേഷൻ തിയേ​റ്ററുകൾ, പോസ്​റ്റ് ഓപ്പറേ​റ്റ് വാർഡ്, ജനറൽ വാർഡ്, പോസ്​റ്റ് ഓപ്പറേ​റ്റ് ഐ സി യു, ഗൈനക്ക് ഐസിയു , സെ്റ്റപിക്ക് ഐസിയു, മോഡുലാർ തിയേ​റ്റർ,ഫാർമസി, നഴ്‌സിംഗ് സ്​റ്റേഷൻ,പോസ്​റ്റിനേ​റ്റൽ വാർഡ് വെയി​റ്റിംഗ് ഏരിയ, ശുചി മുറികൾ, ബൈസ്​റ്റാൻഡേഴ്‌സ് വെ്റ്റയിംഗ് ഏരിയ,സ്​റ്റയർ റൂമുകൾ.

..

നിർമ്മാണം 25 കോടി രൂപ ചെലവിൽ

Advertisement
Advertisement