ഐ.ടി.ഐ പ്രവേശനം: അപേക്ഷ 29വരെ
തിരുവനന്തപുരം: 104 ഗവ. ഐ.ടി.ഐകളിൽ 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് പ്രവേശനത്തിന് https://det.kerala.gov.in വെബ്സൈറ്റിൽ 29വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസും മാർഗനിർദ്ദേശങ്ങളും https://det.kerala.gov.in വെബ്സൈറ്റിലുണ്ട്. ഓൺലൈനിൽ 100രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാനത്താകെ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തിരഞ്ഞെടുക്കണം.
സിവിൽ സർവീസ് പ്രിലിമിനറി അഡ്മിറ്റ് കാർഡ്
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: upsc.gov.in or upsconline.nic.in. ജൂൺ 16-നാണ് പരീക്ഷ.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശേരി (കണ്ണൂർ) സെന്ററുകളിൽ നടത്തുന്ന ഒരു വർഷ കാലാവധിയുള്ള പ്രിലിംസ് കം മെയിൻസ് – റഗുലർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 8281098863, 8281098861. https://kscsa.org.
യു.ജി.സി നെറ്റ് സിറ്റി ഇന്റിമേഷൻ സ്ലിപ്
ജൂൺ 18ന് നടക്കുന്ന യു.ജി.സി നെറ്റ് 2024 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: ugcnet.nta.ac.in.
ഇഗ്നോ പരീക്ഷ മാറ്റി
തിരുവനന്തപുരം: യു.ജി.സിയുടെ നെറ്റ് പരീക്ഷ നടക്കുന്നതിനാൽ 18ന് നടത്താനിരുന്ന ഇഗ്നോയുടെ ടേം എൻഡ് പരീക്ഷ 23ലേക്ക് മാറ്റി. വെബ്സൈറ്റ്- www.ignou.ac.in ഫോൺ: 9447044132
കുഫോസ് കോഴ്സുകളിലേക്ക് പ്രവേശനം
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) 2024-25 അദ്ധ്യയനവർഷത്തിലെ എം.എസ്സി, എം.ബി.എ, എം.ടെക് കോഴ്സുകളിലേക്ക് പ്രവേശനം 26ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അന്ന് രാവിലെ 10ന് കുഫോസ് ഹെഡ് ക്വാർട്ടേഴ്സിൽ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവർക്ക് നിശ്ചിതഫീസ് ഓൺലൈനായി അടച്ച് പി.ജി കോഴ്സുകളിലേക്ക് അഡ്മിഷൻ നേടാം.
നിഷിൽ ബിരുദ കോഴ്സുകൾ
തിരുവനന്തപുരം: നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ), ബികോം (എച്ച്.ഐ), ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്(എച്ച്.ഐ) കോഴ്സുകളിലേക്ക് 14 വരെ അപേക്ഷിക്കാം. 25ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. അപേക്ഷാ ഫോം http://admissions.nish.ac.inൽ.
പേവിഷബാധ ബോധവത്കരണം:
പ്രത്യേക സ്കൂൾ അസംബ്ളി 13 ന്
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി. പേവിഷബാധ ഏൽക്കാതിരിക്കാനുള്ള ബോധവത്കരണത്തിന് ആരോഗ്യവകുപ്പുമായി ചേർന്ന് 13ന് സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലി നടത്തണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഉപഡയറക്ടർ ഉറപ്പുവരുത്തണമെന്നും മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.
സ്കൂൾ കോമ്പൗണ്ടിൽ തെരുവ് നായ്ക്കൾ പെരുകാനും തങ്ങാനുമുള്ള സാഹചര്യമൊഴിവാക്കണമെന്നും മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയേറ്റാൽ അടിയന്തരമായി അദ്ധ്യാപകരെയോ രക്ഷിതാക്കളെയോ വിവരമറിയിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കണമെന്നും മാർഗരേഖയിലുണ്ട്.