ഫലവൃക്ഷത്തൈ വിതരണം

Saturday 08 June 2024 1:25 AM IST
പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെയും യുവകലാസാഹിതി അഞ്ചാലുംമൂട് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഫലവൃക്ഷത്തൈ നടീൽ യുവകലാസാഹിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി. ഉഷാകുമാരി നി​ർവഹി​ക്കുന്നു

കൊല്ലം: പെരിനാട് സി.കെ.പി വിലാസം ഗ്രന്ഥശാലയുടെയും യുവകലാസാഹിതി അഞ്ചാലുംമൂട് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസും ഫലവൃക്ഷത്തൈ വിതരണവും നടത്തി​. യുവകലാസാഹിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല താലൂക്ക് പ്രതിനിധി ടി.ആർ. സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. വിനോദനൻ, ഡി. മുരളി, സി.വി. അജിത്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വനിതാവേദി സെക്രട്ടറി ശ്യാമളകുമാരിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു. എസ്. രഘുനാഥൻപിള്ള, ജെ. വിജയൻപിള്ള, കെ.ബി​. മനോജ്‌, ജെ. രഘുനാഥൻപിള്ള, ഗീത, അനന്തു എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement