ഹോർഡിംഗ് ദുരന്തം ഉണ്ടാകരുത്: സുപ്രീംകോടതി

Saturday 08 June 2024 1:51 AM IST

ന്യൂഡൽഹി: കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ മുംബയ് നഗരത്തിൽ ഹോർഡിംഗ് ദുരന്തമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗ്രേറ്റർ മുംബയ് മുനിസിപ്പൽ കോർപ്പറേഷന് സുപ്രീംകോടതി നിർദ്ദേശം. റെയിൽവേ ഭൂമിയിൽ ഹോർഡിംഗുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുംബയ് മുനിസിപ്പിൽ കോർപ്പറേഷൻ നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, പി.ബി. വരാലെ എന്നിവരുടെ അവധിക്കാല ബെഞ്ച്. ഹോർഡിംഗ് അപകടമുണ്ടാകില്ലെന്ന് കോർപ്പറേഷനൊപ്പം റെയിൽവേയും ഉറപ്പുവരുത്തണം. ഇക്കഴിഞ്ഞ മേയ് 13ന് അതിശക്തമായ മഴയിൽ മുംബയിലെ ഘാട്കോപ്പറിൽ 250 ടൺ ഭാരം വരുന്ന അനധികൃത ഹോർഡിംഗ് തകർന്നുവീണ് 17 പേർ കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ പേർക്ക് പരിക്കേറ്റിരുന്നു.

Advertisement
Advertisement