കാഷ് അവാർഡ് വിതരണവും

Tuesday 11 June 2024 2:13 AM IST

തുറവൂർ : കോടംതുരുത്ത് എസ്.എൻ.വി മരണദിന സഹായ സംഘത്തിന്റെ വിശേഷാൽ പൊതുയോഗവും പഠനോപകരണ,​കാഷ് അവാർഡ് വിതരണവും 16ന് രാവിലെ 10 ന് വിളഞ്ഞുർ ക്ഷേത്രത്തിന് സമീപമുള്ള ശ്രീലക്ഷ്മിനരസിംഹ പ്രാർത്ഥന മന്ദിറിൽ നടക്കും. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.രവിഭദ്രൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം 685-ാം നമ്പർ കോടംതുരുത്ത് ശാഖ പ്രസിഡന്റ് പി.ജയകുമാർ കാഷ് അവാർഡ് വിതരണവും വാർഡ് അംഗം ബെൻസി രാഘവൻ പഠനോപകരണ വിതരണവും നിർവഹിക്കും. വിനോദ് തുറവൂർ, കെ.ആർ. അരവിന്ദാക്ഷൻ എന്നിവർ സംസാരിക്കും.

Advertisement
Advertisement