മ​രോ​ട്ടി​ച്ചാ​ലി​ലും​ ​പു​ലി​ഭീ​തി​:​ ​ജ​നം​ ​ആ​ശ​ങ്ക​യിൽ

Wednesday 12 June 2024 12:00 AM IST

ഒ​ല്ലൂ​ർ​:​ ​മ​രോ​ട്ടി​ച്ചാ​ലി​ൽ​ ​ആ​ടി​നെ​ ​കൊ​ന്ന​ത് ​പു​ലി​യാ​ണെ​ന്ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​യാ​ണ് ​നെ​ല്ലി​ക്കാ​ക്കു​ടി​യി​ൽ​ ​ചാ​ക്ക​പ്പ​ന്റെ​ ​ആ​ടി​നെ​ ​ച​ത്ത​ ​നി​ല​യി​ൽ​ ​ക​ണ്ട​ത്.​ ​ആ​ടി​നെ​ ​കൂ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി​ ​ക​യ​ർ​ ​അ​ഴി​ക്കാ​ൻ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ആ​ട് ​ച​ത്ത് ​കി​ട​ക്കു​ന്ന​ത് ​ക​ണ്ട​ത്.​ ​തു​ട​ർ​ന്ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പു​ലി​യു​ടെ​ ​കാ​ൽ​പ്പാ​ടു​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​കൂ​ടാ​തെ​ ​ആ​ടി​നെ​ ​പോ​സ്റ്റ് ​മാ​ർ​ട്ടം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ക​ഴു​ത്തി​ലു​ള്ള​ ​മു​റി​വ് ​പു​ലി​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഉ​ണ്ടാ​യി​ട്ടു​ള്ള​താ​ണെ​ന്ന് ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വ്യ​ക്ത​മാ​ക്കി.

വീണ്ടും പുലിയെ കണ്ടെന്ന് അഭ്യൂഹം


പുത്തൂർ: മരോട്ടിച്ചാലിൽ പുലി ആടിനെ കൊന്നെന്ന് സംശയിക്കുന്ന വീടിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. ചൊവ്വാഴ്ച വൈകിട്ട് പുലി ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടർന്ന് വാച്ചർന്മാർ സ്ഥലത്തെത്തി. നാട്ടുകാർ സംഘടിച്ച് പരിസരത്ത് നിന്നും പുലിയെ അകറ്റാനുള്ള ശ്രമത്തിലാണ്. മരോട്ടിച്ചാലിലും പരിസരത്തും വളർത്ത് മൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ. പുലിയുടെ സാന്നിദ്ധ്യം കാണുന്ന സ്ഥലത്ത് കൂട് സ്ഥാപിച്ച് പുലിയെ വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement