വന്യമൃഗ ഭീതിയിൽ മലയോരം, കൈതച്ചക്ക തേടി കാട്ടാനകൾ കുമ്പഴത്തോട്ടത്തിൽ

Wednesday 12 June 2024 12:18 AM IST
കുമ്പഴത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാനകൾ

കോന്നി : കൈതച്ചക്ക തേടി ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിൽ കാട്ടാനകളെത്തുന്നു. അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിൽ നിന്ന് കടവുപുഴയ്ക്ക് പോകുന്ന തോട്ടത്തിലെ റോഡ് മുറിച്ചുകടന്നാണ് കാട്ടാനകളുടെ യാത്ര. ഇൗഭാഗത്ത് കൈതച്ചക്ക കൃഷിയുണ്ട്. ജനവാസ മേഖലയാണ് ഇവിടം. കടവുപുഴ വനത്തിൽ നിന്ന് ആനക്കൂട്ടം പതിവായി ഇതുവഴി യാത്ര തുടങ്ങിയതോടെ ജനം ഭീതിയിലാണ്. തോട്ടത്തിലെ മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ കടവുപുഴയിലെ പമ്പ് ഹൗസിന് സമീപമാണ് കാട്ടാനകൾ എത്തുന്നത്. പുതിയ റബർ തൈകൾ റീപ്ലാന്റ് ചെയ്ത ഭാഗമാണ് ഇവിടം. കൈതച്ചക്കകൃഷിയും സമീപത്തുണ്ട്. റബർ തൈകൾക്കിടയിലെ പുല്ലും ആനകളുടെ ഭക്ഷണമാണ്. കടവുപുഴയിൽ കല്ലാറിന്റെ ഒരുകര റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനവും മറുകര ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർത്തോട്ടവുമാണ്. വനത്തിൽ നിന്ന് കല്ലാറ്റിലൂടെ മറുകര കടന്നാണ് കാട്ടാനകൾ എത്തുന്നത്.

ഭയപ്പാടോടെ നാട്ടുകാർ

കല്ലാറിന്റെ തീരത്ത് ചേറുവാള മുതൽ മക്കുവള്ളി വരെ ജനവാസമേഖലയാണ്. കാട്ടാനകൾ പതിവായി ഇറങ്ങുന്ന മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിന് സമീപം ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ക്വാർട്ടേഴ്സും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളും ഉണ്ട്. പുലർച്ചെ തോട്ടത്തിൽ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികളും സമീപത്ത് താമസിക്കുന്നവരും ഭീതിയിലാണ്. അട്ടച്ചാക്കൽ - കുമ്പളാംപൊയ്‌ക റോഡിൽ നിന്ന് കടവുപുഴയ്ക്ക് പോകുന്ന തോട്ടത്തിലെ റോഡ് മുറിച്ചുകടന്നാണ് കാട്ടാനകൾ തോട്ടത്തിൽ എത്തുന്നതും തിരിച്ച് വനത്തിലേക്ക് മടങ്ങുന്നതും. വാപ്പില വെള്ളച്ചാട്ടം കാണാനും കടവുപുഴയിലെ വ്യൂ പോയിന്റ് കാണാനും വരുന്ന സന്ദർശകരും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ കടവുപുഴയിലെ പമ്പ് ഹൗസിൽ ജോലിചെയ്യുന്ന ജീവനക്കാരും സമീപത്തെ റേഷൻ കടയിൽ എത്തുന്നവരും ഇതോടെ ഭയപ്പാടിലാണ്. റേഷൻ കടയ്ക്കും പമ്പ് ഹൗസിനും സമീപത്ത് വരെയും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്.

കുമ്പഴത്തോട്ടത്തിൽ എത്തുന്നത്

7 ആനകളുടെ കൂട്ടം

പതിവായി കാട്ടാനകൾ ഇറങ്ങുന്നത് മൂലം തോട്ടത്തിലെ തൊഴിലാളികളും സമീപവാസികളും ഭീതിയിലാണ്

ബിജു എസ് .പുതുക്കുളം ( മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം )

കു​ള​ത്തു​മ​ണ്ണി​ൽ​ ​ആ​ടി​നെ​ ​പു​ലി​ ​കൊ​ന്നു

കോ​ന്നി​ ​:​ ​ക​ടു​വ​യ്ക്ക് ​പി​ന്നാ​ലെ​ ​ഭീ​തി​ ​വ​ള​ർ​ത്തി​ ​കു​ള​ത്തു​മ​ണ്ണി​ൽ​ ​പു​ലി​യും.​ ​കു​ള​ത്തു​മ​ൺ​ ​കു​റ്റി​ക്കാ​ട്ട് ​മു​രു​പ്പേ​ൽ​ ​സ​ജി​യു​ടെ​ ​വീ​ട്ടി​ലെ​ ​ആ​ടി​നെ​ ​ചൊ​വ്വാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​പു​ലി​ ​പി​ടി​കൂ​ടി.​ ​ബ​ഹ​ളം​ ​കേ​ട്ട് ​വീ​ട്ടു​കാ​ർ​ ​ഉ​ണ​ർ​ന്ന് ​എ​ത്തി​യ​പ്പോ​ൾ​ ​ആ​ടി​ന്റെ​ ​ജ​ഡ​മാ​ണ് ​ക​ണ്ട​ത്.​ ​
പാ​ടം​ ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​വ​ന​പാ​ല​ക​ർ​ ​എ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​സ്ഥ​ല​ത്ത് ​ര​ണ്ട് ​ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ചു.​ ​സ്ഥ​ല​ത്ത് ​പു​ലി​യു​ടെ​ ​കാ​ൽ​പ്പാ​ടു​ക​ൾ​ ​വ്യ​ക്ത​മാ​യി​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല​ന്ന് ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​അ​നി​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​കു​റെ​ ​ദി​വ​സ​ങ്ങ​ളാ​യി​ ​സ​മീ​പ​പ്ര​ദേ​ശ​മാ​യ​ ​താ​മ​ര​പ​ള്ളി,​ ​പാ​ല​ക്കു​ഴി​ ​ഭാ​ഗ​ത്ത് ​ക​ടു​വ​യു​ടെ​ ​ഗ​ർ​ജ്ജ​നം​ ​കേ​ൾ​ക്കു​ന്ന​താ​യി​ ​നാ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​താ​മ​ര​പ​ള്ളി​ ​ന​ന്ദി​യാ​ട്ട് ​പാ​ല​ക്കു​ഴി​ ​ഭാ​ഗ​ത്ത് ​നാ​ട്ടു​കാ​ർ​ ​ക​ടു​വ​യെ​ ​ക​ണ്ടി​രു​ന്നു.​ ​അ​ജി​ത്ത് ​ഭ​വ​നി​ൽ​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​പ​ശു​വി​നെ​ ​കാ​ണാ​താ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് ​ക​ടു​വ​യെ​ ​ക​ണ്ട​ത്.​ ​വ​ന​പാ​ല​ക​ർ​ ​സ്ഥ​ല​ത്ത് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​യും​ ​കാ​ൽ​പ്പാ​ടു​ക​ൾ​ ​ക​ടു​വ​യു​ടേ​താ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​പ​ശു​വി​ന്റെ​ ​മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ക​ടു​വ​യെ​ ​ക​ണ്ട​ ​സ്ഥ​ല​ത്ത് ​നി​ന്ന് 50​ ​മീ​റ്റ​ർ​ ​മാ​റി​ ​ജ​ന​വാ​സ​ ​മേ​ഖ​ല​യാ​ണ്.

Advertisement
Advertisement