റോഡ് നവീകരണം ഭരണാനുമതി

Saturday 15 June 2024 12:03 AM IST

കോട്ടയം : ജില്ലയിൽ 19.7 കോടി രൂപ ചെലവിട്ട് എട്ട് റോഡുകൾ നവീകരിക്കുന്നതിന് ഭരണാനുമതിയായി. ഏറ്റുമാനൂർ മണ്ഡലത്തിലെ ചീപ്പുങ്കൽ - മണിയാപ്പറമ്പ് റോഡിന് അഞ്ചു കോടിയും കുടമാളൂർ - മാന്നാനം റോഡിനും അതിരമ്പുഴ - ഏറ്റുമാനൂർ റോഡിനും 1.4 കോടി രൂപ വീതവും അടിച്ചിറ - മാന്നാനം റോഡിന് 90 ലക്ഷവും അനുവദിച്ചു. പുതുപ്പള്ളി - വെണ്ണിമല റോഡിനും മുണ്ടക്കയം - കൂട്ടിക്കൽ ഏന്തയാർ - ഇളംകാട് - വല്യേന്ത - വാഗമൺ റോഡിനും അഞ്ചു കോടി രൂപ വീതം അനുവദിച്ചു. ചാലാച്ചിറ കല്ലുകടവ് റോഡിനേയും മാലക്കുന്നം കണ്ണത്രപ്പടി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിനും ചങ്ങനാശ്ശേരി ഗവ. ഹോസ്പിറ്റൽ റോഡിനും 50 ലക്ഷം രൂപ വീതം അനുവദിച്ചു.

Advertisement
Advertisement