രക്തദാനക്യാമ്പും ഫ്ളാഷ് മോബും സംഘടിപ്പിച്ചു
Saturday 15 June 2024 12:00 AM IST
തൃശ്ശൂർ: ജോയ് ആലുക്കാസ് ഫൗണ്ടേഷൻ രക്തദാന ദിനത്തോട് അനുബന്ധിച്ച് രക്തദാനക്യാമ്പും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. ഉദ്ഘാടനം ജോളി സിൽക്സ് എം.ഡി: ജോളി ജോയ് ആലുക്കാസ് നിർവഹിച്ചു. സെന്റ് തോമസ് കോളേജിലെയും സെന്റ് മേരീസ് കോളേജിലെയും വിദ്യാർത്ഥിനികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ബൈക്ക് റാലി സ്വരാജ് റൗണ്ട് വലംവച്ച് ജോയ് ആലുക്കാസ് ഷോറൂം പരിസരത്ത് അവസാനിച്ചു. ഇൻസ്പെക്ടർ എം. സുജിത്ത് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ- ഓർഡിനേറ്റർ പി.പി. ജോസ് നന്ദി പറഞ്ഞു. പരിപാടിയിൽ ഗായകനും മോട്ടിവേഷണൽ സ്പീക്കറുമായ മനോജ് കമ്മത്തിന്റെ ഗാനമേളയും നടന്നു. രക്തദാനക്യാമ്പിൽ 30ഓളം പേർ പങ്കെടുത്തു.