ജൂനിയർ എൻ. ടി .ആർ - പ്രശാന്ത് നീൽ ചിത്രം 15 രാജ്യങ്ങളിൽ

Saturday 15 June 2024 12:21 AM IST

ജൂനിയർ എൻ. ടി. ആറും സംവിധായകൻ പ്രശാന്ത് നീലും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് 15 രാജ്യങ്ങളിൽ ചിത്രീകരണം . ജൂനിയർ എൻ .ടി. ആറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും. പ്രധാനഭാഗം മെക്സിക്കോയിൽ ചിത്രീകരിക്കും. മൈത്രി മൂവി മേക്കേഴ്സും എൻ ടി ആറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയെ നായികയായി പരിഗണിക്കുന്നു. കെ.ജി.എഫ് ഫ്രാഞ്ചെെസികളിലൂടെയും സലാറിലൂടെയും ഇന്ത്യയൊട്ടാകെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് നീൽ. സലാർ 2 വിന്റെ ചിത്രീകരണത്തിലാണ് പ്രശാന്ത് നീൽ ഇപ്പോൾ. അടുത്ത വർഷം സലാർ 2 റിലീസ് ചെയ്യും. അതേ സമയം ദേവര ആണ് റിലീസിന് ഒരുമിങ്ങുന്ന ജൂനിയർ എൻ. ടി .ആർ ചിത്രം.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവരയിൽ ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ബോളിവുഡ് താരം സെയ്ഫ് അലിഖാനും പ്രധാന വേഷത്തിൽ എത്തുന്നു. ജാൻവിയുടെയും സെയ്ഫിന്റെയും തെലുങ്ക് അരങ്ങേറ്റമാണ്. ഷൈൻ ടോം ചാക്കോയാണ് മറ്റൊരു താരം. പാൻ ഇന്ത്യൻ ചിത്രമായാണ് ദേവര ഒരുങ്ങുന്നത്.

Advertisement
Advertisement