നിധിൻ മടങ്ങി;നാട്ടുകാരെ കണ്ണീരണിയിച്ച്

Friday 14 June 2024 10:34 PM IST

വയക്കര(കണ്ണൂർ)​: വയക്കര സ്വദേശി നിധിന്റെ ഭൗതിക ദേഹം രാത്രി എട്ടു മണിയോടെ ജന്മനാട്ടിൽ എത്തിയപ്പോൾ ആയിരകണക്കിനാളുകളാണ് അന്ത്യോപചാരമർപ്പിക്കാനുണ്ടായിരുന്നത്. ഭൗതീകശരീരം പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.തറവാട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം രാത്രി പത്തുമണിയോടെ ശാന്തിവനം ശ്മശാനത്തിൽ സംസ്കരിച്ചു.

ഇപ്പോൾ താമസിക്കുന്ന ഒറ്റമുറി വീടിനു പകരം നല്ലൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് യാത്രയായത് ഭാര്യ ഇന്ദിരയുടെ മരണശേഷം മാനസികമായി തകർന്ന പിതാവ് ലക്ഷ്മണന് മകന്റെ വിയോഗം താങ്ങാനാകാത്തതായി.ലക്ഷ്മണനെയും നിധിന്റെ സഹോദരൻ ജിതിനെയും ആശ്വസിപ്പിക്കാൻ നാട്ടുകാർ പാടുപെട്ടു.

പൊതു പ്രവർത്തകനത്തിൽ സജീവമായിരുന്ന നിതിൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കുവൈത്തിൽ ഡ്രൈവറായിരുന്ന നിധിൻ അവസാനമായി നാട്ടിൽ വന്നത് ഒരു വർഷം മുമ്പാണ്.

വയക്കര ചോട്ടൂർക്കാവിന് സമീപത്ത് 10 സെന്റ് സ്ഥലം വാങ്ങി തറകെട്ടി വീട് പണിയാനുള്ള ഒരുക്കത്തിനിടയിലാണ് ദുരന്തം ഈ കുടുംബത്തെ തേടിയെത്തിയത്. അച്ഛൻ ലക്ഷ്മണൻ ചെറുപുഴ സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവറാണ്. സഹോദരൻ ലിജിൻ സ്വകാര്യ ബസ് കണ്ടക്ടറും.

Advertisement
Advertisement