കേരളസർവകലാശാല ബിരുദ പ്രവേശനം - 2024 ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Saturday 15 June 2024 12:00 AM IST

2024-25 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള
ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ്സ് വേർഡും
ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം.
അലോട്ട്‌മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ്
ജൂൺ 17 വരെ ഓൺലൈനായി ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതും
ഫീസ് Transaction Success എന്ന് രേഖപ്പെടുത്തിയിട്ടുള്ള രസീതിന്റെ പ്രിന്റ്ഔട്ട് എടുത്ത്
സൂക്ഷക്കേണ്ടതുമാണ്. മേൽപ്പറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ
അലോട്ട്‌മെന്റ് റദ്ദാകുന്നതും അവരെ തുടർന്ന വരുന്ന രണ്ടും മൂന്നും അലോട്ട്‌മെന്റുകളിൽ
പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ
പോലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിന് സർവകലാശാല ഫീസ്
അടയ്‌ക്കണം. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളേജിൽ ഹാജരാകേണ്ടതില്ല. വിദ്യാർത്ഥികൾ
ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസൊടുക്കി അലോട്ട്‌മെന്റ്
ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്‌മെന്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂൺ 17 ന്
മുൻപായി നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്ന അപേക്ഷകരെ അടുത്ത
അലോട്ട്‌മെന്റിൽ പ്രസ്തുത ഓപ്ഷനുകളലേക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ്
നിർബന്ധമായും സ്വീകരക്കേണ്ടതുമാണ്. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അപാർ (APAAR)
ഐ.ഡി. നിർബന്ധമായും ഉണ്ടായിരിക്കണം. ആയതിനാൽ നിലവിൽ അപാർ (APAAR)
ഐഡി ഇല്ലാത്ത വിദ്യാർത്ഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപാർ (APAAR)ഐ.ഡി ജനറേറ്റ് ചെയ്യേണ്ടതാണ്.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ്
(റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 നകം അപേക്ഷിക്കണം.


കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് (റഗുലർ - 2020 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

ഒന്ന്, രണ്ട് വർഷം പാർട്ട് I & II ആന്വൽ സ്‌കീം പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണവേഴ്സിറ്റി കോളേജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്‌ലൈൻ വിദ്യാർത്ഥികൾ മുളയറ ബിഷപ്പ് ജേശുദാസൻ സി.എസ്.ഐ. ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.

പരീക്ഷ ഫീസ്

ഒന്നാം സെമസ്റ്റർ എം.എഡ് (2022 സ്‌കീം - റഗുലർ/സപ്ലിമെന്ററി, 2018 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

പഠന സാമഗ്രികളുടെ വിതരണം

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റർ എം.എ.,
എം.എസ്സി., എം.എൽ.ഐ.എസ് സി (2023 അഡ്മിഷൻ) എന്നീ പി ജി പ്രോഗ്രാമുകളുടെ പഠന
സാമഗ്രികൾ 18 മുതൽ 20 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗം
ഓഫീസിൽ നിന്നും കൈപ്പറ്റാം. വിശദവിവരങ്ങൾക്ക് www.ideku.net.

ടൈംടേബിൾ

രണ്ടാം വർഷ ബി.ബി.എ ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ (റഗുലർ - 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി - 2021
അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2016 2018 അഡ്മിഷൻ)
ഡിഗ്രി പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷ വിജ്ഞാപനം

കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്
നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.ടെക് (റഗുലർ/സപ്ലിമെന്ററി) (2020 സ്‌കീം)
പരീക്ഷ വിജ്ഞാപനം വെബ്‌സൈറ്റിൽ.

Advertisement
Advertisement