28 സ്റ്റേഷൻ പരിധിയിൽ ആയിരത്തോളം കെട്ടിടങ്ങൾക്ക്  അഗ്നിസുരക്ഷയില്ല

Saturday 15 June 2024 12:00 AM IST

കാസർകോട്: കേരളത്തിലെ മുഴുവൻ ഫയർസ്റ്റേഷനുകളുടെ പരിധിയിൽ സുരക്ഷാ സംവിധാനം ഇല്ലാത്ത എത്ര വൻകിട കെട്ടിടങ്ങൾ ഉണ്ടെന്ന വിവരാവകാശചോദ്യത്തിന് ലഭിച്ചത് 28 സ്റ്റേഷനുകളിലെ കണക്കുമാത്രം.അതും ജില്ലാ കേന്ദ്രങ്ങളും പ്രമുഖ നഗരങ്ങളും ഒഴിവാക്കിയാണ് നൽകിയത്.

മാവേലിക്കര, പിറവം, കടുത്തുരുത്തി, പാല മുതൽ കൊയിലാണ്ടി വരെയുള്ള 28 ഫയർ സ്റ്റേഷൻ പരിധികളിൽ ആകെയുള്ള 2277 വൻകിട കെട്ടിടങ്ങളിൽ വെറും1294 കെട്ടിടങ്ങളിൽ മാത്രമാണ് അഗ്നി സുരക്ഷാ സംവിധാനം ഉള്ളതെന്നാണ് വിവരം.

ലഭ്യമായിട്ടുള്ള കണക്കിൽ 983 കെട്ടിടങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല.

വിവരാവകാശ പ്രവർത്തകൻ ചീമേനി നെടുമ്പയിലെ എം.വി ശിൽപ്പരാജിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

വിദ്യാഭ്യാസസ്ഥാപനങ്ങളിലും വീഴ്ച

വൻകിട കെട്ടിടങ്ങളുള്ള 614 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 247 കെട്ടിടങ്ങളിൽ മാത്രമാണ് കുറഞ്ഞ തോതിലെങ്കിലും അഗ്നിസുരക്ഷാ സംവിധാനമുള്ളതെന്നും വിവരാവകാശരേഖയിൽ പറയുന്നു.

ഫയർ ആൻഡ് സേഫ്റ്റി

സർട്ടിഫിക്കറ്റ് വേണം

ആയിരം സ്ക്വയർ മീറ്ററിൽ കൂടുതലുള്ള കെട്ടിടത്തിനാണ് ഫയർ ആൻഡ് സേഫ്ടി സർട്ടിഫിക്കറ്റ് നിർബന്ധം.ഇതുണ്ടെങ്കിലേ കെട്ടിട നമ്പർ കിട്ടുകയുള്ളൂ.

അ​ഗ്നി​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള​ ​കെ​ട്ടി​ട​ ​ഉ​ട​മ​യു​ടെ​ ​അ​പേ​ക്ഷ​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​തോ​റി​റ്റി​ ​ഫ​യ​ർ​ഫോ​ഴ്സ് ​ചീ​ഫി​ന് ​റ​ഫ​ർ​ ​ചെ​യ്യും.​ ​പൂ​ർ​ണ്ണ​മാ​യ​ ​അ​ഗ്നി​ ​സം​ര​ക്ഷ​ണ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും​ ​നി​ർ​ദി​ഷ്ട​ ​കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നും​ ​ര​ക്ഷ​പ്പെ​ടാ​നു​മു​ള്ള​ ​മാ​ർ​ഗ​ങ്ങ​ളും​ ​സ​ഹി​തം​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ ​ലൈ​സ​ൻ​സു​ള്ള​ ​ഒ​രു​ ​ഫ​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​അ​ല്ലെ​ങ്കി​ൽ​ ​ആ​ർ​ക്കി​ടെ​ക്ട് ​സ​ർ​ട്ടി​ഫൈ​ ​ചെ​യ്യ​ണം.​ ​തു​ട​ർ​ന്ന് ​അ​ഗ്നി​ ​സം​ര​ക്ഷ​ണ​വും​ ​അ​ഗ്നി​ ​സു​ര​ക്ഷാ​ ​ആ​വ​ശ്യ​ക​ത​ക​ളും​ ​ചീ​ഫ് ​ഫ​യ​ർ​ ​ഓ​ഫീ​സ​ർ​ ​പ്ലാ​നു​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പ് ​വ​രു​ത്തി​​ ​കെ​ട്ടി​ട​ത്തി​ന് ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ക്കു​ന്ന​ ​അ​തോ​റി​റ്റി​ക്ക് ​കൈ​മാ​റും.

പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ 313​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​യി​ 313​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​ഭ​ര​ണാ​നു​മ​തി​യാ​യി.​ 117​ ​റോ​ഡു​ക​ളു​ടെ​ ​പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 269.19​ ​കോ​ടി​ ​രൂ​പ​യും​ ​ര​ണ്ട് ​ന​ട​പ്പാ​ല​ങ്ങ​ൾ​ക്ക് 7.12​ ​കോ​ടി​ ​രൂ​പ​യും​ 19​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്ക് 37​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​റോ​ഡു​ക​ൾ​ ​ബി.​എം.​ബി.​സി​ ​നി​ല​വാ​ര​ത്തി​ൽ​ ​പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നും​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും​ ​ന​വീ​ക​ര​ണ​ത്തി​നു​മാ​യാ​ണ് ​തു​ക​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പു​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​അ​റി​യി​ച്ചു.

Advertisement
Advertisement