വെള്ളാപ്പള്ളിയെ അധിക്ഷേപിക്കാൻ അനുവദിക്കില്ല

Saturday 15 June 2024 12:28 AM IST

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കുട്ടനാട് സൗത്ത് യൂണിയനിൽ ശാഖാതല സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. സാമൂഹ്യനീതിക്കായും അവകാശ സംരക്ഷണത്തിനായും വെള്ളാപ്പള്ളി നടത്തുന്ന കരുത്തുറ്റ പോരാട്ടത്തിന് യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ന്യൂനപക്ഷപ്രീണന നയമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടിഉണ്ടാക്കിയത് . സമ്പത്തും അധികാരവും ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നതും ഭൂരിപക്ഷം കാഴ്ചക്കാരായി നിൽക്കുന്നതുമായ അവസ്ഥ തുറന്നു പറഞ്ഞതിന്റെ പേരിൽ യോഗം ജനറൽ സെക്രട്ടറിയെ ആക്രമിക്കാനുള്ള ശ്രമത്തിനെതിരെ സംഘടനയും സമുദായവും ഒറ്റക്കെട്ടായി നിൽക്കണമെന്ന് യൂണിയൻ ആഹ്വാനം ചെയ്തു. തകഴി,ചമ്പക്കുളം മേഖലകളിലെ സമ്മേളനങ്ങൾക്ക് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ 9ന് തകഴി വടക്ക് ശാഖയിൽ ചേരുന്ന സമ്മേളനം യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും . യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം അധ്യക്ഷത വഹിക്കും. ശാഖകൾ കേന്ദ്രീകരിച്ചുള്ള സമ്മേളനങ്ങൾ ജൂലായ് 23ന് സമാപിക്കും.

വെ​ള്ളാ​പ്പ​ള്ളി​യെ
അ​ധി​ക്ഷേ​പി​ച്ചാൽ
ചെ​റു​ക്കും

കൊ​ച്ചി​:​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​ഇ​ട​തു​ ​പ​രാ​ജ​യ​ത്തി​ന് ​കാ​ര​ണം​ ​അ​തി​രു​വി​ട്ട​ ​മു​സ്ലിം​ ​പ്രീ​ണ​ന​മാ​ണെ​ന്ന് ​അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​ന് ​എ​സ്.​എ​ൻ.​ഡി.​പി.​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​വ​ർ​ഗീ​യ​വാ​ദി​യെ​ന്ന് ​അ​ധി​ക്ഷേ​പി​ക്കു​ന്ന​ ​ശ​ക്തി​ക​ളെ​ ​ചെ​റു​ക്കാ​ൻ​ ​ക​ണ​യ​ന്നൂ​ർ​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സ​ത്യം​ ​പ​റ​യു​ന്ന​വ​രെ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളാ​യി​ ​ചി​ത്രീ​ക​രി​ക്കാ​ൻ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ളെ​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​ചെ​റു​ക്കു​മെ​ന്ന് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​മ​ഹാ​രാ​ജാ​ ​ശി​വാ​ന​ന്ദ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​അ​റി​യി​ച്ചു.
മു​സ്ലിം​ ​പ്രീ​ണ​നം​ ​മൂ​ലം​ ​പി​ന്നാ​ക്ക,​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ ​ജ​ന​സ​മൂ​ഹം​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​അ​ക​ന്നെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞ​ത്.​ ​ഇ​വ​ർ​ ​ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​ ​വോ​ട്ടു​ ​ചെ​യ്ത​തി​നാ​ലാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ടു​വി​ഹി​തം​ ​വ​ർ​ദ്ധി​ച്ച​ത്.​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ന്യൂ​ന​പ​ക്ഷ​ ​പ്രീ​ണ​നം​ ​സാ​മൂ​ഹ്യ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​ഇ​ക്കാ​ര്യം​ ​യോ​ഗം​ ​ഇ​നി​യും​ ​വി​ളി​ച്ചു​ ​പ​റ​യും.
അ​ധി​കാ​ര​ത്തി​ന്റെ​ ​ബ​ല​ത്തി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​സ​മ്പ​ത്ത് ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​യ​ ​കാ​ര്യം​ ​ആ​ർ​ക്കും​ ​നി​ഷേ​ധി​ക്കാ​നാ​വി​ല്ല.​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞ​തി​ന്റെ​ ​പേ​രി​ൽ​ ​യോ​ഗ​ത്തെ​യോ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യെ​യോ​ ​ആ​ക്ഷേ​പി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല.
യൂ​ണി​യ​ൻ​ ​ക​ൺ​വീ​ന​ർ​ ​എം.​ഡി.​ ​അ​ഭി​ലാ​ഷ്,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​വി​ജ​യ​ൻ​ ​പ​ട​മു​ക​ൾ,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​പി.​ശി​വ​ദാ​സ്,​ ​എ​ൽ.​സ​ന്തോ​ഷ്,​ ​ടി.​എം.​വി​ജ​യ​കു​മാ​ർ,​ ​കെ.​കെ.​മാ​ധ​വ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement