സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പൊലീസിന് കൈമാറി

Saturday 15 June 2024 12:14 AM IST

കരുനാഗപ്പള്ളി: വീടിന്റെ തിണ്ണയിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടിച്ച് കരുനാഗപ്പള്ളി പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് 5 മണിയോടെ നമ്പരുവികാല സുരേഷ് ഭവനത്തിൽ സുരേഷിന്റെ വീട്ടിലായിരുന്നു സംഭവം. സുരേഷിന്റെ സൈക്കിൾ വീടിന്റെ തിണ്ണയിൽ വെച്ചിരിക്കുകയായിരുന്നു. വൈകിട്ട് രം പശുവിനെ അഴിച്ച് കൊണ്ട് വരുമ്പോൾ ഒരാൾ സൈക്കിൾ എടുത്തു കൊണ്ട് പോകാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടു. സുരേഷ് ബഹളം വെച്ചപ്പോൾ നാട്ടുകാർ ഒടിക്കൂടി യുവാവിനെ തടഞ്ഞ് വെച്ച ശേഷം വിവരം പൊലീസിനെ അറിയിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിലെടുത്തു.

Advertisement
Advertisement