ഇന്ത്യ ഇന്ന് കാനഡയ്ക്ക് എതിരെ

Saturday 15 June 2024 2:17 AM IST

ഫ്ലോ​റി​ഡ​:​ കാനഡയ്ക്കെതിരെ ഇന്ന് ഫ്ലോറിഡയിൽ നടക്കണ്ട ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരത്തിനും മഴഭീഷണിയാണ്.

ലൗ​ഡ​ർ​ഹി​ല്ലി​ൽ​ ​സെ​ൻ​ട്ര​ൽ​ ​ബ്രോ​വാ​ർ​ഡ്സ്റ്റേ​ഡിയം തന്നെയാണ് ഈ മത്സരത്തിന്റെയും വേദി. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം.

കന​ത്ത​ ​മ​ഴ​മൂ​ലം​ ​ഇ​ന്ന് ​ക​ളി​ ​ന​ട​ക്കാ​ൻ​ ​അ​മ്പ​ത്ശ​ത​മാ​നം​ ​പോ​ലും​ ​സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ഇന്ന് ലൗഡ‌ർഹില്ലിൽ ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ക​ളി​ച്ച​ ​മൂ​ന്ന് ​മ​ത്സ​ര​വും​ ​ജ​യി​ച്ച​ ​ഇ​ന്ത്യ​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​സൂ​പ്പ​ർ​ 8​ ​ഉ​റ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ക​ഴ​ഞ്ഞ​ ​ദി​വ​സം​ ​ഇ​ന്ത്യ​ ​ഫ്ലോ​റി​ഡ​യി​ൽ​ ​എ​ത്തി.​ ​മ​ത്സ​ര​ ​ഫ​ലം​ ​ഇ​ന്ത്യ​യ്ക്ക് ​അ​പ്ര​സ​ക്ത​മാ​യ​തി​നാ​ൽ​ ​ക​ളി​ ​ന​ട​ന്നാ​ൽ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ​ക്ക് ​വി​ശ്ര​മം​ ​അ​നു​വ​ദി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണ് ​ഇ​ന്ന് ​അ​വ​സ​രം​ ​ല​ഭി​ച്ചേ​ക്കാം.​ ​ഇനി മത്സരം വിൻഡീസിൽ ആയതിനാൽ ഏതെങ്കിലും പേസർക്ക് വിശ്രമം നൽകി കുൽദീപിന് കളിക്കാനുള്ല അവസരവും തെളിയും. കാ​ന​ഡ​യ്ക്ക് ​എ​തി​രാ​യ​ ​മ​ത്സ​ര​ത്തോ​ടെ​ ​ഇ​ന്ത്യ​യു​ടെ​ ​യു.​എ​സി​ലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കും. കാനഡ നേരത്തെ തന്നെ പുറത്തായിരുന്നു.

ഗി​ല്ലും​ ​ആ​വേ​ശും​ ​
മ​ട​ങ്ങും
ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നൊ​പ്പ​മു​ള്ള​ ​റി​സ​ർ​വ് ​ടീം​ ​അം​ഗ​ങ്ങ​ളാ​യ​ ​ഓ​പ്പ​ണ​ർ​ ​ശു​ഭ് ​മാ​ൻ​ ​ഗി​ല്ലും​ ​പേ​സ​ർ​ ​ആ​വേ​ശ് ​ഖാ​നും​ ​ആ​ദ്യ​ ​റൗ​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​പി​ന്നാ​ലെ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങും.​ ​അ​തേ​സ​മ​യം​ ​ടീ​മി​നൊ​പ്പ​മു​ള്ള​ ​മ​റ്റ് ​റി​സ​ർ​വ് ​അം​ഗ​ങ്ങ​ളാ​യ​ ​റി​ങ്കു​ ​സിം​ഗ്,​ ​ഖ​ലീ​ൽ​ ​അ​മ്മ​ദ് ​എ​ന്നി​വ​ർ​ ​തു​ട​രും.

Advertisement
Advertisement