ഹരിത കേരള മിഷൻ ജനകീയ സെമിനാർ

Sunday 16 June 2024 12:17 AM IST
നെറ്റ് സിറോകാർബൺ കേരളം സെമിനാർ ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി.റീന നിർവ്വഹിക്കുന്നു

വടകര : കാലാവസ്ഥ വ്യതിയാനം പ്രകൃതിയിലുണ്ടാക്കുന്ന ആഘാതങ്ങൾക്കെതിരെ" നെറ്റ് സി റോകാർബൺ കേരളം എന്ന ലക്ഷ്യവുമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് ജനകീയ സെമിനാർ മണിയൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അദ്ധ്യഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.വി.റീന ഉദ്ഘാടനം ചെയ്തു,​ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന,​ പി.ടി. പ്രസാദ്, ഡോ: സുമ വിഷ്ണുദാസ്,​ സി.ടി.അജിത്ത്കുമാർ,​ വി. മനോജ് കുമാർ,​ പ്രൊ: ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. മണലിൽ മോഹനൻ മോഡറേറ്ററായിസജിത്ത്കുമാർ എം.കെ സ്വാഗതവും ഏ ശശിധരൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement