മോദിയുടെ കാലുപിടിച്ച് നിതീഷ് നാണം കെടുത്തുന്നു: പ്രശാന്ത് കിഷോർ

Sunday 16 June 2024 1:11 AM IST

ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അധികാരം നിലനിറുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലുപിടിച്ച് സംസ്ഥാനത്തെ നാണം കെടുത്തുന്നെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്നും

ഡൽഹിയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ പ്രധാനമന്ത്രി മോദിയോട് വിധേയത്വം കാണിച്ച് ബീഹാറിനെ നാണംകെടുത്തിയെന്നും കിഷോർ ആരോപിച്ചു.

ഒരു സംസ്ഥാനത്തിന്റെ നേതാവ് അവിടുത്തെ ജനങ്ങളുടെ അഭിമാനമാണ്. എന്നാൽ മോദിയുടെ കാലു പിടിച്ച നിതീഷ് കുമാർ ബീഹാറിന് നാണക്കേടുണ്ടാക്കി. സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാൻ നിതീഷ് രാഷ്ട്രീയ സ്വാധീനം പ്രയോജനപ്പെടുത്തുന്നില്ല. പകരം ബി.ജെ.പി പിന്തുണയോടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുന്നതിലാണ് ശ്രദ്ധ.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി പിന്തുണയോടെ അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്നു-പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

Advertisement
Advertisement