അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

Monday 17 June 2024 12:24 AM IST

കോട്ടയം : എം.ജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് ഓൺലൈനിൽ അടച്ച് മോഡ് ഒഫ് അഡ്മിഷൻ (സ്ഥിരം/താത്കാലികം) തിരഞ്ഞെടുത്ത് 19 ന് വൈകിട്ട് 4 ന് മുൻപ് കോളേജുകളിൽ പ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ ലഭിച്ചവരും സ്ഥിര പ്രവേശം തിരഞ്ഞടുത്തവരും നേരിട്ട് ഹാജരായാണ് പ്രവേശനം നേടേണ്ടത്. സ്ഥിരമായോ താത്കാലികമായോ പ്രവേശനം എടുക്കുന്നവർ കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.

Advertisement
Advertisement