റസിഡൻസ് അസോസിയേഷൻ ആദരിച്ചു

Sunday 16 June 2024 9:30 PM IST

പടന്നക്കാട് :പടന്നക്കാട് ജില്ലാ ആയുർവേദ ഹോസ്പിറ്റൽ ഏരിയാ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.എം.കരുണാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹോസ്ദുർഗ് എസ്. ഐ വി. പി അഖിൽ കുട്ടികളെ അനുമോദിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് കാനം, ടി.വി പ്രമോദ് എന്നിവർ ബോധവത്ക്കരണ ക്ലാസെടുത്തു.സെക്രട്ടറി പി.കെ.കരുണാകരൻ, എ.സോമരാജൻ, കെ.വിജയൻ, പയ്യന്നൂർ ബാലൻ, എം.എം.രാഘവൻ, തങ്കമണി, രാജു എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:എം.എം രാഘവൻ ( പ്രസിഡന്റ്),പി.കെ കരുണാകരൻ ( സെക്രട്ടറി) എ.സോമരാജൻ ( ഖജാൻജി).

Advertisement
Advertisement