സ്വർണത്തിന്റെ തിളക്കമുള്ള റൂബിഗ്ലോ

Monday 17 June 2024 7:10 AM IST

ന്യൂയോർക്ക് : ഭക്ഷണത്തിൽ ധാരാളം പഴങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് നമുക്കറിയാം. എന്നാൽ ഒരു പൈനാപ്പിളിന് വേണ്ടി 33,420 രൂപ (400 ഡോളർ) മുടക്കാൻ നിങ്ങൾ തയാറാകുമോ ? ഒരു പൈനാപ്പിളിന് ഇത്രയും വലിയ തുകയോ എന്ന് അതിശയിക്കേണ്ട.

യു.എസിലെ കാലിഫോർണിയയിലെ മെലീസാസ് പ്രൊഡ്യൂസിൽ വില്പനയ്ക്കെത്തിച്ച ' ദ റൂബിഗ്ലോ' പൈനാപ്പിളാണിത്. സാധാരണ പൈനാപ്പിളുകൾക്ക് പച്ചയും മഞ്ഞയും കലർന്ന പുറംതൊലിയാണുള്ളത്. എന്നാൽ റൂബിഗ്ലോയ്ക്കാകട്ടെ നല്ല കടും ചുവപ്പും മഞ്ഞയും നിറമാണുള്ളത്. സാധാരണ പൈനാപ്പിളുകളേക്കാൾ രുചിയും കൂടുതലാണ്.

അമേരിക്കൻ കമ്പനിയായ ഡെൽ മോണ്ടെ 15 വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് റൂബിഗ്ലോ വികസിപ്പിച്ചത്. കോസ്റ്റ റീകയിലാണ് ഇവ വളരുന്നത്. ഇക്കൊല്ലം 5,000 റൂബിഗ്ലോ പൈനാപ്പിളുകൾ മാത്രമാണ് വില്ക്കുന്നത്. അടുത്ത വർഷം 3,000 എണ്ണം വില്ക്കാനാണ് തീരുമാനം. എണ്ണം വളരെ കുറവായതും ഇവയുടെ വില കുത്തനെ ഉയരാൻ കാരണമാകുന്നു.

Advertisement
Advertisement