കുവൈറ്റ് യാത്രാ നിഷേധം: പ്രധാനമന്ത്രിക്ക് കത്തയച്ചു

Thursday 20 June 2024 12:52 AM IST

തിരുവനന്തപുരം: കുവൈറ്രിലെ അഗ്നിബാധയ്ക്ക് പിന്നാലെ മന്ത്രി വീണാജോർജിന് ദുരന്തസ്ഥലത്തേക്കുള്ള യാത്രയ്ക്ക് പൊളിറ്റിക്കൽ ക്ളിയറൻസ് നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ടവരിൽ പകുതിയും കേരളീയരായതിനാലാണ് ഒരു മന്ത്റിയെ അയയ്ക്കാൻ മന്ത്റിസഭ തീരുമാനിച്ചത്. സന്ദർശനം നടക്കാതെ പോയത് അത്യന്തം ദൗർഭാഗ്യകരമാണ്. 2023 ഫെബ്രുവരി 28ലെ ക്യാബിന​റ്റ് സെക്രട്ടേറിയ​റ്റ് ഓഫീസ് മെമ്മോറാണ്ടം പ്രകാരമാണ് അപേക്ഷിച്ചത്. കേരള മന്ത്റിസഭ കൂട്ടായെടുത്ത തീരുമാനം അവമതിക്കപ്പെട്ടു. ഇത്തരം വേളകളിൽ പൊളി​റ്റിക്കൽ ക്ലിയറൻസ് നൽകുന്നതിന് രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ തടസം ഉണ്ടാകരുത് എന്ന വസ്തുത പ്രധാനമന്ത്റി മനസിലാക്കുമെന്ന് കരുതുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement