ജീവനക്കാരുടെ കുടിശിക ഉടൻ നൽകും: ധനമന്ത്രി

Thursday 20 June 2024 12:02 AM IST

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും അർഹമായ ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ജീവനക്കാരുടെ ലീവ് സറണ്ടറിന് നിയന്ത്രണം മാത്രമാണ് ഏർപ്പെടുത്തിയത്. പെൻഷൻ പരിഷ്കരണ കുടിശിക നാലു ഗഡുവായി നൽകേണ്ടത് മൂന്നും നൽകി. ഇനി 600കോടി മാത്രമാണ് കൊടുക്കാനുള്ളത്. മെഡിസെപ്പിൽ നിശ്ചയിച്ചതിലുമേറെ ക്ലെയിം അനുവദിച്ചു കഴിഞ്ഞു. ക്ഷാമബത്തയിൽ 15,000കോടി, ശമ്പള പരിഷ്കരണത്തിൽ 6,000കോടി, പെൻഷൻകാർക്ക് 7,000കോടി അടക്കം 42,000 കോടിയുടെ കുടിശിക നൽകാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സബ്മിഷനിൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement