രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്, 'കോട്ടയംകാരി കൂർഗിലെ വാട്ടർഗേളായത് വിശ്വസിക്കാൻ കഴിയുന്നില്ല'
Saturday 22 June 2024 12:06 AM IST
മലയാളി മോഡൽ ആരാധ്യ ദേവിയുടെ ഗ്ലാമർ വീഡിയോയെ കുറിച്ച് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മയുടെ പുതിയ ട്വീറ്റ് ശ്രദ്ധ നേടുന്നു.
''കോട്ടയത്തു നിന്നുള്ള മഞ്ഞസാരി ധരിച്ച ഈ പെൺകുട്ടി കൂർഗിലെ വാട്ടർ ഗേൾ ആയി മാറിയതെങ്ങനെയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രണ്ടു വീഡിയോകളും കാണുക .വിശ്വസിക്കാൻ താരതമ്യം ചെയ്യും'' ആരാധ്യയുടെ വൈറലായ റീൽസ് വീഡിയോ പങ്കുവച്ചായിരുന്നു രാംഗോപാൽ വർമ്മയുടെ ട്വീറ്റ് .രാംഗോപാൽ വർമ്മയുടെ യുട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വീഡിയോ വർമ്മ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത് ആരാധ്യയെ നായികയാക്കി രാം ഗോപാൽ വർമ്മ നിർമ്മിക്കുന്ന സാരി എന്ന സിനിമയിൽ നിന്നുള്ള വീഡിയോയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവം ആണ് സംവിധാനം.