നൈപുണ്യ വികസന പരിപാടി

Wednesday 26 June 2024 4:30 PM IST

കൊച്ചി: പാർശ്വവത്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്കായി വാല്യൂ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യ വികസന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 30ന് ഉച്ചയ്ക്ക് 2.30ന് തേവര പെരുമാനൂർ ലൂർദ് മാതാ പള്ളി പാരിഷ് ഹാളിൽ നടക്കും. എറണാകുളം എ.ഇ.ഒ ഡിഫി ജോസഫ് മുഖ്യാതിഥിയാകും. നാലുവർഷത്തെ സ്കീമിൽ കുട്ടികൾക്ക് അവശ്യ നൈപുണ്യ പരിശീലനം നൽകുകയാണ് മുഖ്യലക്ഷ്യം. അതിനാവശ്യമായ സൗകര്യങ്ങളും ലഭ്യമാക്കും. അദ്ധ്യാപകർക്കുള്ള ട്രെയിനിംഗ് സെഷനുകളുമുണ്ടാകും. തിരഞ്ഞെടുത്ത സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ 460 കുട്ടികളാണ് ആദ്യഘട്ട ഗുണഭോക്താക്കൾ. 2028വരെ നീഴുന്നതാണ് പരിശീലന പരിപാടി. വിവരങ്ങൾക്ക്: 96565 14000.

Advertisement
Advertisement