സാപിൻസിൽ സോളാർ പ്ളാന്റ്

Wednesday 26 June 2024 6:28 PM IST

കൊച്ചി: ഡയറി മേഖലയിൽ രാജ്യത്തെ ആദ്യത്തെ സോളാർ പവർ പ്ലാന്റ് കിഴക്കമ്പലത്തെ സാപിൻസ് സ്ഥാപിച്ചു. പ്രതിദിനം 50,000 ലിറ്റർ സംസ്‌കരണശേഷിയുള്ള പ്ലാന്റിന്റെ മുഴുവൻ ഊർജവും 2.8 കോടി രൂപ ചെലവിൽ സ്ഥാപിച്ച 200 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റിൽ നിന്ന് ലഭിക്കുമെന്ന് സാപിൻസ് ഡെയറി മാനേജിംഗ് ഡയറക്ടർ ജിജി തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൂര്യപ്രകാശം കുറവുള്ള സമയത്ത് വിവിധ സ്രോതസുകൾ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാവുന്ന സംവിധാനത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചതെന്ന് സോളാഡൈൻ എനർജി സൊലൂഷൻസ് ഡയറക്ടർ അജിത് എം.എസ് പറഞ്ഞു. മാർക്കറ്റിംഗ് ഡയക്ടർ സുനിൽ കുമാർ,​ എച്ച്.ആർ മേധാവി സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement