നിറവ് സംസ്ഥാനതല ഉദ്ഘാടനം

Thursday 27 June 2024 1:50 AM IST
എ.ഐ.എസ്.എഫ് നിറവ് സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ വടവന്നൂർ തങ്കയം ഗവ. എൽ.പി സ്‌കൂളിൽ സംസ്ഥാന സെക്രട്ടറി പി.കബീർ നിർവഹിക്കുന്നു.

കൊല്ലങ്കോട്: എ.ഐ.എസ്.എഫ് നിറവ് സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ വടവന്നൂർ തങ്കയം ഗവ. എൽ.പി സ്‌കൂളിൽ വെച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.കബീർ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി എല്ലാ വർഷവും എ.ഐ.എസ്.എഫ് സംസ്ഥാന വ്യാപകമായി നിറവ് പരിപാടി സംഘടിപ്പിക്കാറുണ്ട്. ജില്ലാ ജോയിൻ സെക്രട്ടറി എം.മധുപാൽ അദ്ധ്യക്ഷനായി. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.ഷിനാഫ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ഷാജഹാൻ, സി.പി.ഐ വടവന്നൂർ ലോക്കൽ സെക്രട്ടറി രമേശ്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ബി.സ്മൃതിൻ, പ്രധാനാദ്ധ്യാപിക എ.റീന, അധ്യാപികമാരായ എസ്.സുമതി, എൻ.പ്രീത എന്നിവർ പങ്കെടുത്തു.

Advertisement
Advertisement