കയർ ഭൂവസ്ത്രം വിരിച്ചു
Wednesday 26 June 2024 9:20 PM IST
തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൃഷിവകുപ്പുമായി സംയോജിപ്പിച്ച് കൊയോങ്കര തങ്കയം പാടശേഖരത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് കൈത്തോട് നിർമ്മാണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.രജീന, കയർഫെഡ് ഉദ്യോഗസ്ഥൻ അനിൽകുമാർ എന്നിവർ പദ്ധതി വിശദീകരിച്ചു. എട്ടാം വാർഡ് മെമ്പർ രജീഷ് ബാബു സംസാരിച്ചു. എൻ.ആർ.ഇ.ജി.എ ഓവർസീയർ എ.ജി. സാജിദ് , പാടശേഖര സമിതി അംഗങ്ങൾ, മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തു. വാർഡ് മെമ്പർ സീതാഗണേഷൻ സ്വാഗതവും എൻ.ആർ.ഇ.ജി എ അക്രഡിറ്റഡ് എൻജിനീയർ പി.ശ്യാമിലി നന്ദിയും പറഞ്ഞു.