സംസ്ഥാനത്തിന്റെ വികസനപദ്ധതികൾ ചർച്ചചെയ്യും,​ കൗമുദി 'ടുവേർഡ്സ് ടുമോറോ' കോൺക്ലേവ് ഇന്ന്

Thursday 27 June 2024 4:54 AM IST

തിരുവനന്തപുരം: അടുത്ത രണ്ടുവർഷം സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്ന വികസന പദ്ധതികൾ വിശകലനം ചെയ്യാൻ കൗമുദി ടി.വി സംഘടിപ്പിക്കുന്ന 'ടുവേർഡ്സ് ടുമോറോ" കോൺക്ലേവ് ഇന്ന് വൈകിട്ട് 6ന് ഹോട്ടൽ ഒ ബൈ താമരയിൽ നടക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.രാജീവ്, വി.ശിവൻകുട്ടി, ഡോ.ആർ.ബിന്ദു, എം.ബി.രാജേഷ്, ജി.ആർ.അനിൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി കോൺക്ലേവിന് തുടക്കം കുറിക്കും. അതാത് വകുപ്പുകളിലെ വികസനപരിപാടികളെ കുറിച്ച് മന്ത്രിമാർ സംസാരിക്കും. കേരള സർവകലാശാല ബയോ ഇൻഫർമേറ്റിക്സ് വകുപ്പ് മുൻ മേധാവി ഡോ.അച്യുത് ശങ്കർ എസ്.നായർ, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ലഹരിക്കെതിരെ കേരളകൗമുദി തയാറാക്കിയ ജാഗ്രത എന്ന പുസ്തകം എസ്.യു.ടി ഹോസ്പിറ്റൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളിക്ക് നൽകി മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്യും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി.റെജി സ്വാഗതം ആശംസിക്കും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് വിഷയാവതരണം നടത്തുകയും ചർച്ച നിയന്ത്രിക്കുകയും ചെയ്യും. കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ് എന്നിവരും സംബന്ധിക്കും. കൗമുദി ടി.വി ആൻഡ് ഡിജിറ്റൽ ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണൻ നന്ദി പറയും.

Advertisement
Advertisement