പി.എസ്.സി: പ്രായോഗിക പരീക്ഷ

Thursday 27 June 2024 12:45 AM IST

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 131/2023) തസ്തികയുടെ മാറ്റിവച്ച പ്രായോഗിക പരീക്ഷ ജൂലായ് രണ്ട്,​മൂന്ന് തീയതികളിൽ രാവിലെ 8ന് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടത്തും. വിശദവിവരങ്ങൾ പ്രൊഫൈലിൽ.

അഭിമുഖം

കോളേജ് വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ-സംസ്‌കൃതം (ജ്യോതിഷ)-ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 735/2022) തസ്തികയിലേക്ക് ജൂലായ് മൂന്നിന് പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും. വിവരങ്ങൾക്ക് ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം(0471 - 2546324).

 ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ് (കാറ്റഗറി നമ്പർ 132/2021) തസ്തികയിലേക്ക് ജൂലായ് മൂന്ന്,​നാല് തീയതികളിൽ പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം. വിവരങ്ങൾക്ക് ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടുക (0471- 2546440).

 ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സംസ്‌കൃതം (കാറ്റഗറി നമ്പർ 735/2021) തസ്തികയിലേക്ക് ജൂലായ് മൂന്ന്,​നാല് തീയതികളിൽ രാവിലെ 9.30നും 9.45നും ഉച്ചയ്ക്ക് 12.00നും പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (0471-2546439).


 കിർത്താഡ്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റീഷ്യൻ (കാറ്റഗറി നമ്പർ 255/2022) തസ്തികയിലേക്ക് ജൂലായ് മൂന്ന്,അഞ്ച് തീയതികളിൽ പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം. അന്വേഷണങ്ങൾക്ക് ജി.ആർ. 4ബി (0471-2546418).


 മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി (കാറ്റഗറി നമ്പർ 343/2023) തസ്തികയിലേക്ക് 2024 ജൂലായ് നാല്,​അഞ്ച് തീയതികളിൽ രാവിലെ 8.00നും 10.30നും

പി.എസ്.സി. ആസ്ഥാനത്ത് പ്രമാണപരിശോധനയും അഭിമുഖവും. അറിയിപ്പ് ലഭിക്കാത്തവർ
ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).


 കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിംഗ്
ഡയറക്ടർ (കാറ്റഗറി നമ്പർ 138/2021) തസ്തികയിലേക്ക് ജൂലായ് 4,5 തീയതികളിൽ രാവിലെ 8.00നും 10.00നുമിടയിൽ പി.എസ്.സി. ആസ്ഥാനത്ത് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.


 വനം വന്യജീവി വകുപ്പിൽ വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 500/2019) തസ്തികയിലേക്ക് ജൂലായ് 4,5 തീയതികളിൽ പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും.

പ്രമാണപരിശോധന

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോതെറാപ്പി (കാറ്റഗറി നമ്പർ 346/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജൂലായ് ഒന്നിന് രാവിലെ 10.30ന്
പി.എസ്.സി. ആസ്ഥാനത്ത് പ്രമാണപരിശോധന നടത്തും. വിവരങ്ങൾക്ക് ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).

Advertisement
Advertisement