വനിതകൾക്ക് തൊഴിൽ പരിശീലനം

Thursday 27 June 2024 12:29 AM IST

കൊല്ലം: ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജി​ന്റെ, കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററിൽ സമ്പൂർണ ജോലി സാദ്ധ്യത ഉറപ്പാക്കുന്ന തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രസ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, കട്ടിംഗ് ആൻഡ് ടെയ്ലറിംഗ്, ഐ.ഇ.എൽ.ടി.എസ്, സ്പോക്കൺ ഇംഗ്ലീഷ്, കുക്കറി,ഫ്ലവർ ടെക്നോളജി ആൻഡ് ഹാന്റി ക്രാഫ്റ്റ് എന്നീ തൊഴിൽ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജൂലായ് 3നകം പ്രോജക്ട് ഡയറക്ടർ, ബി.എസ്.എസ്, ഹൈസ്കൂൾ ജംഗ്ഷൻ, കോട്ടമുക്ക് റോഡ്, കൊല്ലം-13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0474 2797478.

Advertisement
Advertisement