ഉപകരണങ്ങൾ വിതരണം ചെയ്തു

Thursday 27 June 2024 1:06 AM IST
പട്ടികജാതി മത്സ്യതൊഴിലാളികളുടെ തൊഴിൽമേഖല സംരക്ഷിക്കാൻ കേന്ദ്റ മത്സ്യ സാങ്കേതികവിദ്യ ഗവേഷണ സ്ഥാപനം നൽകുന്ന ഉപകരണങ്ങളുടെ വിതരണം നഗരസഭ ചെയർപേഴ്‌സൺ പ്റീതാ രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം; പട്ടികജാതി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് പിൻബലമേകാൻ കേന്ദ്ര മത്സ്യ സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യ വിതരണം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
വലിയ വട്ട ചെമ്പ്, ചെറിയ ചരുവം, ഫ്രീസർ ഫിഷ് കട്ടിംഗ് ടേബിൾ, ഇൻസുലേ​റ്റഡ് ബോക്‌സ്, മിക്‌സി സോളാർ ഡ്രയർ, മ​റ്റ് ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement