എൻ.ജി.ഒ അസോ. വാർഷിക സമ്മേളനം

Friday 28 June 2024 12:00 AM IST
എൻ.ജി.ഒ അസോ. മെഡിക്കൽ കോളേജ് ബ്രാഞ്ച് സമ്മേളനം സംസ്ഥാന സെക്രട്ടറി വി.പി.ബോബിൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : സംസ്ഥാന ജീവനക്കാർക്ക് താല്പര്യം ഇല്ലാത്ത ജീവാനന്ദം പദ്ധതി സാലറി ചലഞ്ചിന്റെ പുതിയ മാതൃകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി.ബോബിൻ. ജീവനക്കാർക്കും അദ്ധ്യാപകർക്കും ദോഷകരമായി ഭവിക്കുന്ന ഈ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് അസോസിയേഷൻ രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പി.എഫ് .രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, ടി.ജി.രഞ്ജിത്ത്, ഹനീഷ് കുമാർ, തോമസ് പുത്തരി, പി.രാമചന്ദ്രൻ, എം.ആർ.രാജേഷ്, കെ.എൻ.നാരായണൻ, കെ.എം.റീന, കെ.എസ്.മധു സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ഒ.ഡെയ്‌സൺ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement