കടൽക്ഷോഭം ശക്തം പുലിമൂട് കടലെടുത്തു

Friday 28 June 2024 12:02 AM IST
ശക്തമായ തിരമാലയെ തുടർന്ന് കടൽ ഭിത്തി തകർത്ത് കടൽ കരയിലേക്ക് ഭീഷണി നേരിടുന്ന തട്ടുകടകൾ

ബേപ്പൂർ : ശക്തമായ കടൽ ക്ഷോഭത്തിൽ കടൽഭിത്തി പൂർണമായും തകർന്നു. 15 മീറ്ററോളം കരയിലേക്ക് കയറ്റി വെച്ച ഒരു ഫൈബർ വളളം പൂർണമായും കടലെടുത്തു. ജങ്കാർ,​ ഉല്ലാസ ബോട്ടുകൾ സർവീസ് നിറുത്തി. പുലിമൂട്ടിലെ തട്ടുകടക്കാർ കടകൾ സുരക്ഷിത സ്ഥാനത്തേക്ക് കയറ്റിവെച്ചെങ്കിലും രാത്രിയിൽ ഒഴുകിപ്പോകുമോ എന്ന ഭീതിയിലാണ് . ബേപ്പൂർ പൊലീസിന്റെ നിർദ്ദേശ പ്രകാരം പുലിമൂട്ടിലേക്കുള്ള പ്രവേശനം വിലക്കി.

Advertisement
Advertisement