പഴകിയ മീനിന്റെ ചാകര, അധികാരികൾ കണ്ണടയ്ക്കുന്നു

Friday 28 June 2024 5:17 AM IST

കോട്ടയം: ട്രോളിംഗിനെ തുടർന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്നാട്, മംഗലാപുരം, ഗോവ ,മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പഴകിയ മീൻ എത്തുന്നത് വ്യാപകമായി. കണ്ടെയ്നറുകളിൽ നിറച്ച് ട്രെയിൻ വഴിയും ചെക്കു പോസ്റ്റുകളിലൂടെ ലോറികളിൽ എത്തുന്നമീനും ശരിയായി പരിശോധിക്കുന്നില്ല. ട്രോളിംഗ് നിരോധനമുള്ളതിനാൽചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള ചെറിയ മീൻ ലഭ്യതയേ കേരളത്തിൽ ഇപ്പോഴുള്ളൂ. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമായി വലിയ മീനുകളെത്തുന്നത് അയൽ സംസ്ഥനങ്ങളിൽ നിന്നാണ്. . #. ഒരു വർഷം 9.25 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിനാവശ്യം. കേരള തീരത്തെ കടലിൽ നിന്ന് ആറുലക്ഷം ടൺ മാത്രമേ ലഭിക്കൂ. ബാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തണം. വല്ലപ്പോഴും വഴിപാട് റെയ്ഡ് നടത്തുന്നതല്ലാതെ കൃത്യമായ പരിശോധനയില്ല.

പരിശോധനാ കിറ്റില്ല

മീനിലെ രാസസാന്നിദ്ധ്യം കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച പരിശോധനാ കിറ്റ് ഉപയോഗിച്ചു 25 തവണ വരെ പരിശോധന നടത്താം പേറ്റന്റ് സ്വകാര്യ കമ്പനിക്ക് നൽകിയതിനാൽ ഈ കിറ്റ് വിപണിയിലില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള പരിശോധന പലപ്പോഴും പ്രഹസനമായി മാറുന്നു . പഴകിയ മീൻ പിടികൂടി നോട്ടീസ് നൽകുന്ന കടകളിൽ വീണ്ടും ചീഞ്ഞ മത്സ്യം കണ്ടെത്തുന്നത് പതിവാണെങ്കിലും നടപടിയില്ല.

പഴക്കം തിരിച്ചറിയാം

ചീഞ്ഞ മണം അറിയാതിരിക്കാൻ പാറ്റയ്ക്കടിക്കുന്ന ഹിറ്റടിച്ചതാണെങ്കിലും ചെകിളയുടെ നിറമാ​റ്റം നോക്കി പഴക്കം കണ്ടെത്താമായിരുന്നു.ഇതു മറി കടക്കാൻ രക്തം ചെകിളയിൽ തേച്ചു പിടിപ്പിക്കും. മീനിൽ ബലമായി സ്പർശിച്ച ശേഷം കൈ എടുക്കുമ്പോൾ പെട്ടെന്ന് പഴയ രൂപത്തിലായാൽ അധികം പഴക്കമില്ലെന്ന് കണ്ടെത്താം. രാസവസ്തു സാന്നിദ്ധ്യമുണ്ടെങ്കിൽ പതുക്കെ മാത്രമേ സ്പർശിച്ച ഭാഗം പൂർവ സ്ഥിതിയിലെത്തൂ.

മായംകണ്ടെത്താം

മത്സ്യത്തിന്റെ സ്വഭാവിക മണം നഷ്ടപ്പെടും

 കണ്ണിന് നിറവ്യത്യാസം ഫോർ‌മാലിൻ ചേർത്ത മീൻ കഴിച്ചാൽ ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ വ‍‍‍‍ൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവയ്ക്ക് തകരാറിലൂടെ മരണം വരെ സംഭവിക്കാം.

Advertisement
Advertisement