കേരള സർവകലാശാലാ പരീക്ഷാഫലം
നാലാം വർഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്കൾപ്ച്ചർ, അപ്ലൈഡ് ആർട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ പഞ്ചവർഷ ഇന്റഗ്രറ്റഡ് ബി.എ./ബി കോം./ബി.ബി.എ എൽ എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ മ്യൂസിക്, ബി.പി.എ. മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ. ഡാൻസ്, ബി.പി.എ. വോക്കൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി ജൂലായ് ഒന്ന് മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
കണ്ണൂർ സർവകലാശാലബിരുദ പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ജൂലായ് അഞ്ച് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ബി.എഡ് ഉറുദു
ഗവ. ബ്രണ്ണൻ കോളേജ് ഒഫ് ടീച്ചർ എജ്യുക്കേഷനിൽ ആരംഭിച്ച ബി.എഡ് ഉറുദു പ്രോഗ്രാമിലേക്ക് ജൂലായ് നാല് വരെ അപേക്ഷ സമർപ്പിക്കാം.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.കോം ഡിഗ്രി, നാലാം സെമസ്റ്റർ ബി.എ/ ബി.എ അഫ്സൽ ഉൽ ഉലമ/ ബി.ടി.ടി.എം/ ബി.എസ്.ഡബ്ള്യു ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണ്ണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂലായ് 10 വരെ സ്വീകരിക്കും
എം.ജി സർവകലാശാല പി.ജിരണ്ടാം അലോട്ട്മെന്റ്
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ് സി ഐ.ടി (സി.ബി.സി.എസ് പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017-21 അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ് 10 മുതൽ നടക്കും.
പരീക്ഷകൾക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എം.പി ഇ.എസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവമെന്റ് 2021-22 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലായ് 23 ന് ആരംഭിക്കും.
പരീക്ഷാഫലം
അഞ്ച്, ആറ് സെമസ്റ്റർ ബി.എ, ബി.കോം (2016,2015 അഡ്മിഷനുകൾ സപ്ലിമെന്ററി, 2012 മുതൽ 2014 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്, പ്രൈവറ്റ് രജിസ്ട്രേഷൻ സെപ്തംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.സി.എ (2023 അഡ്മിഷൻ റഗുലർ, 20202022 അഡ്മിഷൻ സപ്ലിമെന്ററി ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് എട്ടിന് ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എസ് സി സുവോളജി (2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാലുവേഷൻ, വൈവവോസി പരീക്ഷകൾ ജൂലായ് എട്ടിന് നടക്കും.
സംസ്കൃത സർവകലാശാല ബിരുദ പ്രവേശനം:
ആദ്യ അലോട്ട്മെന്റ് 28 വരെ
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലേയും കാലടി മുഖ്യകേന്ദ്രത്തിലേയും നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് അഡ്മിഷൻ നടപടികൾ 28വരെ നീട്ടി. സ്റ്റുഡന്റ്സ് പോർട്ടലിൽനിന്ന് ലഭിച്ച നമ്പരും പാസ്വേഡും ഉപയോഗിച്ച് അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം.
കുസാറ്റ്: മറൈൻ എൻജിനിയറിംഗ്
റാങ്ക് ലിസ്റ്റ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കുഞ്ഞാലിമരക്കാർ സ്കൂൾ ഒഫ് മറൈൻ എൻജിനിയറിംഗിൽ ബി.ടെക് മറൈൻ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: admissions.cusat.ac.in, kmsme.cusat.ac.in ഫോൺ: 0484 2576606.
നഴ്സിംഗ്, പാരാമെഡിക്കൽ:
വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ വ്യക്തിഗത, അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപാകത പരിഹരിക്കാനുള്ല രേഖകൾ ജൂലായ് അഞ്ചിന് വൈകിട്ട് അഞ്ചുവരെ നൽകണം. ഫോൺ: 0471-2560363, 364.