കണ്ണൂരിൽ ടാങ്കർ ലോറിയിൽ  നിന്ന് വാതക ചോർച്ച,​ നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം

Saturday 29 June 2024 1:51 PM IST

കണ്ണൂർ: രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതിൽ എട്ട് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് മ​റ്റൊരു ടാങ്കറിലേക്ക് മാ​റ്റുന്നതിനിടെയായിരുന്നു ചോർച്ചയുണ്ടായത്.

മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ടാങ്കർ ലോറിയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വാതക ചോർച്ചയുണ്ടായത്. ഇതിനെ തുടർന്ന് ലോറി നിർത്തിയിടുകയായിരുന്നു. മ​റ്റൊരു ലോറിയിലേക്ക് വാതകം മാ​റ്റിയതിനുശേഷം യാത്ര തുടരാമെന്ന് തീരുമാനിച്ചിരുന്നു. ഇതിനായി വാതകം നീക്കം ചെയ്യുന്നതിനിടയിലായിരുന്നു സംഭവമുണ്ടായത്. ഇതോടെ സംഭവം നടന്ന ഒരു കിലോമീ​റ്റർ ചു​റ്റളവിൽ താമസിച്ചവരെ മാ​റ്റി പാർപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം,​ ടാങ്കർ ലോറി ദ്രവിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Advertisement
Advertisement