നീരേറ്റുപുറം ജലമേള സെപ്റ്റംബർ 14ന്

Sunday 30 June 2024 12:07 AM IST

തിരുവല്ല : നീരേറ്റുപുറം ജലമേള സെപ്റ്റംബർ 14ന് രണ്ടിന് പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുവാൻ ഉത്രാടം തിരുനാൾ പമ്പാ ജലോത്സവ സമിതിയുടെ വാർഷിക സമ്മേളനം തീരുമാനിച്ചു. ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷനായി. സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ, അത്തപ്പൂക്കളം മത്സരം,കലാകായിക മത്സരങ്ങൾ എന്നിവ നടത്തും. അത്തം മുതൽ തിരുവോണം വരെ വഞ്ചിപ്പാട്ട് മത്സരം, സാംസ്കാരിക മത്സരങ്ങൾ എന്നിവയുണ്ടാകും. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി.തോമസ് ആമുഖപ്രഭാഷണം നടത്തി. പ്രതാപചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് ചെക്കാട്ട്, പുന്നൂസ് ജോസഫ്, അനിൽ സി.ഉഷസ്, വിജയകുമാർ മണിപ്പുഴ, പി.രാജശേഖരൻ, വി.കെ.മധു, ജയസപ്പൻ മത്തായി, അഡ്വ.എ.വി.അരുൺപ്രകാശ്, മനോജ് ഗോപാൽ, ബിനുജോർജ്, പി.സി.രാജു, ഡോ.ജോൺസൺ വി.ഇടിക്കുള, സന്തോഷ്, ബിനുകുരുവിള, വി.ആർ.രാജേഷ്, ഓമനക്കുട്ടൻ, ടോണി കുര്യൻ, ബിജു പറമ്പുങ്കൽ, വിഷ്ണുനമ്പൂതിരി, ചന്ദ്രു എസ്.കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement