ഭരണവിരുദ്ധ വികാരം തിരിച്ചടിയായി, തിരുത്തിയില്ലെങ്കിൽ വൻപ്രത്യാഘാതം നേരിടേണ്ടി വരും, സി പി എം സിസിയിൽ പിണറായി സർക്കാരിന് വിമർശനം

Saturday 29 June 2024 11:12 PM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത ഭരണവിരുദ്ധ വികാരം കേരളത്തിൽ തിരിച്ചടിക്ക് കാരണമായതായി സി.പി,​എം കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റുതിരുത്തിയില്ലെങ്കിൽ വൻപ്രത്യാഘാതം നേരിടേണ്ടി വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ജ​ന​ങ്ങ​ളു​ടെ​ ​വി​ശ്വാ​സം​ ​നേ​ടി​യെ​ടു​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​വു​മു​യ​ർ​ന്നു.​ ​പാ​ർ​ട്ടി​ ​മു​ന്നോ​ട്ടു​ ​വ​ച്ച​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച​ത് ​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​വി​ശ്വാ​സം​ ​ന​ഷ്‌​ട​പ്പെ​ടു​ത്തു​ക​യും​ ​അ​വ​രെ​ ​അ​ക​റ്റു​ക​യും​ ​ചെ​യ്‌​തു.​ ​ഇ​താ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​തി​രി​ച്ച​ടി​ക്ക് ​ഇ​ട​യാ​ക്കി​യ​ത്.​ ​അ​തു​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​പാ​ർ​ട്ടി​ക്ക് ​വി​ധേ​യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്ക​ണം.

പാ​ർ​ട്ടി​ ​വോ​ട്ടു​ക​ളി​ലെ​ ​ചോ​ർ​ച്ച​ ​ഗൗ​ര​വ​മാ​യി​ ​കാ​ണ​ണം.​ ​കേ​ര​ള​ത്തി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​വ​ള​ർ​ച്ച​യും​ ​പാ​ർ​ട്ടി​ ​വോ​ട്ടു​ക​ൾ​ ​അ​വ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​തും​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.​ ​ തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​ക്ക് ​കേ​ര​ള​ ​ഘ​ട​കം​ ​മു​ന്നോ​ട്ടു​ ​വ​ച്ച​കാ​ര്യ​ങ്ങ​ൾ​ ​യെ​ച്ചൂ​രി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ത​ള്ളി​യി​രു​ന്നു.​ ​തോ​ൽ​വി​യെ​ ​മാ​ർ​ക്‌​സി​യ​ൻ​ ​വീ​ക്ഷ​ണ​ ​കോ​ണി​ൽ​ ​വി​ശ​ക​ല​നം​ ​ചെ​യ്യാ​തെ​ ​ജാ​തി​മ​ത​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​അ​ക​ന്നു​വെ​ന്ന​ ​വാ​ദം​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​വി​മ​ർ​ശി​ച്ചി​രു​ന്നു.

Advertisement
Advertisement