യാത്രക്കാർക്ക് നല്ലകാലം; കേരളത്തിലെ ട്രാക്കിൽ വീണ്ടും വന്ദേഭാരത്, കൊച്ചുവേളി-മംഗലാപുരം റൂട്ടിൽ, സർവീസ് ഉടൻ

Sunday 30 June 2024 11:40 AM IST

മംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ വന്ദേഭാരത് സ്‌പെഷ്യൽ സർവീസ് നടത്താനൊരുങ്ങി റെയിൽവെ. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അന്നേ ദിവസം രാത്രിയോടെ മംഗളൂരുവിൽ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സർവീസിനുമുള്ളത്.

കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. 11 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം. എസി ചെയർകാറിൽ കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിൽ എക്സിക്യുട്ടീവ് ചെയർകാറിൽ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേ ഭാരത് സമയക്രമം: (എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി 10.45
കൊല്ലം 11.40 - 11.43
കോട്ടയം 12.55 12.58
എറണാകുളം ടൗൺ 14.02 - 14.05
തൃശൂർ 15.20 - 15.23
ഷൊർണൂർ ജംഗ്ഷൻ 16.15 -16.20
തിരൂർ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂർ 18.47 - 18.50
കാസർകോട് 20.32 - 20.34
മംഗളുരു സെൻട്രൽ 22.00.

Advertisement
Advertisement