കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു; സംഭവം കാപ്പിൽ പൊഴിമുഖത്ത്

Sunday 30 June 2024 4:43 PM IST

കൊല്ലം: കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടവ കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങിയ ചാത്തന്നൂർ ശീമാട്ടി സ്വദേശി അൽ അമീൻ (24), കൊട്ടാരക്കര സ്വദേശി അൻവർ (34) എന്നിവരാണ് തിരയിൽപ്പെട്ട് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. അൽ അമീന്റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. വർക്കല ഫയർഫോഴ്സും അയിരൂർ പൊലീസും സംഭവ സ്ഥലത്തെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂർ മാച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു ഇരുവരും.

Advertisement
Advertisement